ഡബ്ലു.സി.സി വിവാദങ്ങളിൽ പ്രതികരിച്ച് പാർവതി; കമ്യൂവിെൻറ കവിത ഉദ്ധരിച്ച് പ്രതിരോധം
text_fieldsവിമൺ ഇൻ സിനിമ കലക്ടീവിലെ വിവാദങ്ങളിൽ പരോക്ഷമായി പ്രതികരിച്ച് നടി പാർവ്വതി തിരുവോത്ത്. ആൽബേർ കമ്യുവിെൻറ കവിതയിലെ വരികളാണ് പാർവതി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
‘In the midst of winter, I found there was, within me, an invincible summer.
And that makes me happy. For it says that no matter how hard the world pushes against me, within me, there’s something stronger – something better, pushing right back’ എന്നീ വരികളാണ് പാർവതി കുറിച്ചത്. ഡബ്ലൂ.സി.സിയിൽ നിന്ന് സംവിധായക വിധു വിൻസൻറ് രാജിവച്ചതിനെ തുടർന്ന് വൻ വിവാദമാണ് ഉടലെടുത്തിരിക്കുന്നത്. ഡബ്ലൂ.സി.സിയെ അനുകൂലിച്ചും എതിർത്തും സിനിമ മേഖലയില നിരവധിപേർ രംഗത്ത് വന്നിരുന്നു. വിധു വിൻസെൻറ് തെൻറ രാജിക്കത്തിൽ പേരെടുത്ത് പറഞ്ഞ് ആരോപണമുന്നയിച്ചതിൽ പ്രധാനി പാർവതിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.