മലയാള സിനിമയെ തിരുത്തിയ രണ്ട് പതിറ്റാണ്ട്
text_fieldsതിരുവനന്തപുരം: രണ്ട് പതിറ്റാണ്ടായി മുറതെറ്റാതെയത്തെുന്ന രാജ്യാന്തര ചലച്ചിത്രമേള മലയാള സിനിമക്ക് എന്തുനല്‍കിയെന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു മൂന്നാംദിനത്തില്‍ തിരശ്ശീലയിലത്തെിയ മലയാള ചിത്രങ്ങള്‍.
തിയറ്ററുകളില്‍ താരകേന്ദ്രീകൃത ചിത്രങ്ങളില്‍ ആളുകയറിയപ്പോള്‍ പ്രമേയത്തിലും ദൃശ്യത്തിലും പുതുവഴികള്‍ തേടിയ ഈ ചിത്രങ്ങള്‍ സാമ്പത്തികമായി വിജയിക്കാതെപോയി. മൂന്നാം ദിനത്തില്‍ നാല് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനത്തെിയത്. മത്സരവിഭാഗത്തിലുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ച ഒറ്റാലിനും ചായം പൂശിയ വീടിനും പുറമെ സിദ്ധാര്‍ഥ് ശിവയുടെ ഐന്‍, ഡോ. ബിജുവിന്‍െറ വലിയ ചിറകുള്ള പക്ഷികള്‍ എന്നിവയാണ് മൂന്നാംദിനത്തില്‍ സ്ക്രീനിലത്തെിയത്.
ജയരാജിന്‍െറ ‘ഒറ്റാല്‍’ ബാലവേലയിലേക്കാണ് കാമറ ചലിപ്പിക്കുന്നത്. ചൂളകളിലും പടക്കനിര്‍മാണ ശാലകളിലുമൊക്കെ ജീവിതം തളച്ചിടുന്ന ബാല്യങ്ങള്‍ക്കുള്ള ആദരവാണ് ഓരോ ഫ്രെയിമും. ചൂളകളിലും പടക്കനിര്‍മാണശാലകളിലുമൊക്കെ ജീവിതം തളച്ചിടുന്ന ബാല്യങ്ങളുടെ ജീവിതവും ഒറ്റാലിലൂടെ പകര്‍ന്നുനല്‍കുന്നുണ്ട്. ഒരു കുട്ടിയും അവന്‍െറ മുത്തച്ഛനും തമ്മിലെ ഹൃദയസ്പര്‍ശിയായ കഥയാണിത്. കുട്ടനാടന്‍ പ്രകൃതിയും കഥാപാത്രമായി മാറുന്നുണ്ട്.
സന്തോഷ് ബാബു സേനനും സതീഷ് ബാബു സേനനും ചേര്‍ന്ന് സംവിധാനം ചെയ്ത ‘ചായം പൂശിയ വീടാ’ണ് മറ്റൊരു ചിത്രം. നഗ്നത പ്രദര്‍ശനത്തിന്‍െറ പേരില്‍ സെന്‍സര്‍ ബോര്‍ഡിന്‍െറ അനുമതി ലഭിക്കാത്ത ചിത്രമാണിത്. ആദ്യപ്രദര്‍ശനത്തിന് വലിയ ക്യൂവായിരുന്നു. മനുഷ്യന്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന കാപട്യങ്ങളാണ് ചായം പൂശിയ വീട്ടിലുള്ളത്. ഗൗതം എന്ന പ്രായം ചെന്ന എഴുത്തുകാരന്‍ ഒറ്റക്ക് താമസിക്കുന്ന വീട്ടിലേക്ക് യാദൃച്ഛികമായി രണ്ട് ദിവസം തങ്ങാനത്തെുന്ന വിഷയ എന്ന പെണ്‍കുട്ടിയും രാഹുല്‍ എന്ന യുവാവും ചേര്‍ന്ന് ജീവിതം മാറ്റിമറിക്കുകയാണ്. തന്‍െറ യഥാര്‍ഥ സ്വത്വമല്ല പുറത്ത് കാണിക്കുന്നതെന്ന് തിരിച്ചറിയുകയാണ് അദ്ദേഹം.
സിദ്ധാര്‍ഥ് ശിവയുടെ ദേശീയ അവാര്‍ഡ് നേടിയ ഐന്‍ ആണ് മറ്റൊരു മികച്ച ചിത്രം. തിയറ്ററില്‍നിന്ന് പിന്‍വലിച്ച ഈ ചിത്രം തിങ്ങിനിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. വല്യുപ്പായുടെ ചോദ്യങ്ങള്‍ക്കുള്ള മാനുവിന്‍െറ ഉത്തരമാണ് ഈ കൊച്ചുസിനിമ. വലിയ വലിയ കാര്യങ്ങളെ പുറമെ ലളിതമെന്ന് തോന്നുന്ന ഉത്തരങ്ങളിലത്തെിക്കുകയാണ് തന്‍െറ മൂന്നാമത്തെ സിനിമയിലും സിദ്ധാര്‍ഥ ശിവ. ചിത്രത്തിലെ പ്രകടനത്തിന് മുസ്തഫക്ക് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാനെന്ന വിഷമഴയുടെ ദുരിതം പറയുകയാണ് ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത ചിത്രമായ ‘വലിയ ചിറകുള്ള പക്ഷികള്‍’. ലാഭക്കൊതിക്ക് മുന്നില്‍ ഒരു നാടും കുട്ടികളും രക്തസാക്ഷിയായതിന്‍െറ വേദനകളാണ് ഓരോ ഫ്രെയിമിലും. മനു പി.എസ് സംവിധാനം ചെയ്ത മണ്‍ട്രോതുരുത്ത്, വി.കെ. പ്രകാശിന്‍െറ നിര്‍ണായകം, സനല്‍കുമാര്‍ ശശിധരന്‍െറ ഒഴിവുദിവസത്തെ കളി, സലീം അഹമ്മദിന്‍െറ പത്തേമാരി, ആര്‍. ഹരികുമാറിന്‍െറ കാറ്റും മഴയുമാണ് മറ്റ് ചിത്രങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.