ഇനി കച്ചവട സിനിമ ചെയ്യില്ല; അംഗീകാരത്തോട് നീതിപുലര്‍ത്തും –ജയരാജ്
text_fieldsതിരുവനന്തപുരം: ഇനി മുഖ്യധാരാ വാണിജ്യ സിനിമ ചെയ്യില്ളെന്നും ലഭിച്ച അംഗീകാരത്തോട് വരുംകാലങ്ങളിലും നീതി പുലര്‍ത്തുമെന്നും ഐ.എഫ്.എഫ്.കെ.യില്‍ സുവര്‍ണ ചകോരമടക്കം നാല് പുരസ്കാരങ്ങള്‍ നേടിയ ഒറ്റാലിന്‍െറ സംവിധായകന്‍ ജയരാജ്. ബാലിശമായ തീരുമാനംകൊണ്ടോ, പക്വതയില്ലായ്മകൊണ്ടോ ആണ് പരീക്ഷണാടിസ്ഥാനത്തിലെ വാണിജ്യസിനിമയിലേക്ക് തിരിഞ്ഞത്. അവയില്‍ ചിലത് പരാജയപ്പെടുകയും ചിലത് വിജയിക്കുകയും ചെയ്തു. 2000ത്തില്‍ ഐ.എഫ്.എഫ്.കെയില്‍ അംഗീകാരം ലഭിച്ചപ്പോള്‍തന്നെ കച്ചവട സിനിമകളിലേക്ക് പോകരുതെന്ന് ചിലര്‍ ഉപദേശിച്ചിരുന്നു. ഇത് വലിയ ഉത്തരവാദിത്തമാണെന്നും മനസ്സിലാക്കുന്നുവെന്നും ജയരാജ് പ്രസ്ക്ളബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തിനുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കാനും ആവശ്യമായ സഹായം നല്‍കുന്നതിനുമാണ് സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ സ്ഥാപിച്ചിട്ടുള്ളതെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ല.
റിലീസിനായി ഇവിടെ അഭയാര്‍ഥികളെ പോലെ തങ്ങള്‍ യാചിച്ചെങ്കിലും കാര്യമായ ഗുണമുണ്ടായില്ല. മുഖ്യധാരാ കച്ചവട സിനിമകള്‍ മാത്രമാണ് ഈ സ്ഥാപനങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.