ജയന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്
text_fieldsമലയാളികളുടെ മനസിൽ പൗരഷത്തിന്‍റെയും സാഹസികതയുടെയും പ്രതീകമായ ജയന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്. വിടപറഞ്ഞ് 36 വർഷങ്ങൾക്ക് ശേഷമാണ് ജയന്‍റെ വ്യക്തി, കലാ ജീവിതങ്ങൾ സംവിധായകൻ ആഷിഖ് അബു സിനിമയാക്കുന്നത്.
നടൻ ഇന്ദ്രജിത് മലയാളത്തിന്‍റെ എക്കാലത്തെയും ആക്ഷൻ ഹീറോക്ക് പുതുജീവൻ നൽകുന്നു. ദുൽഖർ സൽമാൻ നായകനായ സിനിമ പൂർത്തിയാക്കിയ ശേഷം അടുത്ത വർഷം ജയൻ ചിത്രത്തിന്‍റെ പണിപ്പുരയിലേക്ക് ആഷിഖ് കടക്കുക.
പതിനഞ്ച് വർഷം നീണ്ട നാവികസേനയിലെ സേവനത്തിന് ശേഷം 1974ൽ ‘ശാപമോഷം’ എന്ന ചിത്രത്തിലൂടെയാണ് ജയൻ വെള്ളിത്തിരയിൽ എത്തുന്നത്. ശരപഞ്ജരത്തിലൂടെ ആരാധകർക്കിടയിൽ പൗരുഷത്തിന്‍റെ പ്രതീകമായി. അങ്ങാടി, മീൻ, നായാട്ട്, കരിമ്പന അടക്കം ഒരുപിടി സിനിമകളിലൂടെ കൃഷ്ണൻ നായർ എന്ന ജയൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടി. 1980ൽ ‘കോളിളക്കം’ എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിലായിരുന്നു ജയന്‍റെ അന്ത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.