കസബക്ക് വനിതാ കമീഷന്‍റെ നോട്ടീസ്
text_fieldsസ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്ന ആരോപണത്തിൽ മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിന് വനിതാ കമീഷന്‍റെ നോട്ടീസ്. മമ്മൂട്ടിക്കും സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ക്കും നിര്‍മ്മാതാവ് ആലീസ് ജോര്‍ജ്ജിനും വനിതാ കമീഷന്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയച്ചു. അശ്ലീല പരാമര്‍ശങ്ങള്‍ ഉത്തരവാദിത്വപ്പെട്ട നടനില്‍ നിന്ന് ഉണ്ടാകരുതെന്ന് വനിതാ കമീഷന്‍ നോട്ടീസില്‍ പറയുന്നു.
സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും ഒഴിവാക്കാൻ ജാഗ്രത പുലർത്തണമെന്ന് ചൂണ്ടിക്കാട്ടി ഫിലിം സർട്ടിഫിക്കേഷൻ ബോർഡിനു കത്തു നൽകും. ഇത്തരം കാര്യങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സിനിമാ സംഘടനകളായ അമ്മയോടും മാക്ടയോടും ആവശ്യപ്പെടാനും കമീഷൻ തീരുമാനിച്ചിട്ടുണ്ട്.
ആവിഷ്‌ക്കാരസ്വാതന്ത്ര്യം എന്നത് സ്ത്രീപദവി മോശമാക്കാനും സ്ത്രീത്വത്തെ അവഹേളിക്കാനുമുള്ള സ്വാതന്ത്ര്യമല്ലെന്നും അത് ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്‍റെ പരിധിയില്‍ വരില്ലെന്നും കമ്മിഷന്‍ വിലയിരുത്തി. ഇത്തരം കാര്യങ്ങളില്‍ ഇടപെടാനും സ്ത്രീസമൂഹത്തിന്റെ അന്തസ്സ് സംരക്ഷിക്കാനുമുള്ള സ്ഥാപനമെന്ന നിലയില്‍ കമ്മിഷന് ഇത്തരം പ്രവണതകള്‍ അനുവദിക്കാനാവില്ലെന്നും കമീഷന്‍ വ്യക്തമാക്കി.
മമ്മൂട്ടി സഹപ്രവര്‍ത്തകയായ പൊലീസ് ഉദ്യോഗസ്ഥയുടെ അരക്കെട്ടിലെ ബെല്‍റ്റില്‍ കൈകടത്തി അശ്ലീല പ്രയോഗം നടത്തുന്ന രംഗമാണ് വനിതാ കമ്മീഷനെ ചൊടിപ്പിച്ചതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.