ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേള: രണ്ടാംദിവസം മത്സരവിഭാഗത്തില്‍ 24 ചിത്രങ്ങള്‍
text_fieldsതിരുവനന്തപുരം: ഒമ്പതാമത് രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേളയുടെ രണ്ടാംദിവസമായ ശനിയാഴ്ച മത്സരവിഭാഗത്തില്‍ 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ രാവിലെ വിഷ്ണു വി.ആര്‍ സംവിധാനം ചെയ്ത എ മില്യണ്‍ തിങ്സ്, ത്രിബനി റായിയുടെ ആസ് ഇറ്റ് ഈസ്, വരുണ്‍ ടഡന്‍െറ അപ്ഹില്‍ എന്നിവ പ്രദര്‍ശിപ്പിക്കും.
ഷോര്‍ട്ട് ഡോക്യുമെന്‍ററി വിഭാഗത്തില്‍ ആദര്‍ശ് രാജു സംവിധാനം ചെയ്ത പക്കേ പാഗ - പ്രൊട്ടക്റ്റിങ് ദ ഹോബില്‍സ് ഓഫ് അരുണാചല്‍പ്രദേശ്, എയ്മന്‍ സല്‍മാന്‍െറ രംഗ്സെന്‍, ശ്രുതിസ്മൃതി ചാങ്കകോടിയുടെ ബിയോണ്ട് കാന്‍വാസ് എന്നിവ പ്രദര്‍ശിപ്പിക്കും.
മ്യൂസിക് വിഡിയോ വിഭാഗത്തില്‍ ഫെമിലിയര്‍ ബ്ളൂസ്, ആന്‍ ആര്‍ട്ട് ട്രിബ്യൂട്ട് ടു രോഹിത് വെമുല ബൈ ഊരാളി എന്നിവയും ലോങ് ഡോക്യുമെന്‍ററി വിഭാഗത്തില്‍ ചന്ദ്രശേഖര റെഡ്ഢിയുടെ ഫയര്‍ ഫ്ളൈസ് ഇന്‍ ദ അബിസ് എന്നിവയുമാണുള്ളത്.
ഉച്ചക്കുശേഷം പ്രദര്‍ശിപ്പിക്കുന്ന മത്സരചിത്രങ്ങളില്‍ ശ്രുതി കൗളഗിയുടെ നിധീസ് ഗ്രാന്‍റ് ഫാദര്‍, ദിവ്യജ്യോത് സിങ്ങിന്‍െറ ദ ലാസ്റ്റ് റൈഡ്, സുഭജിത് ദാസ് ഗുപ്തയുടെ ചിംസ്, അര്‍ച്ചന ചന്ദ്രശേഖരന്‍െറ ഡൈവ്, ഹാര്‍ദിക് മെഹ്തയുടെ ഫെയ്മസ് ഇന്‍ അഹമ്മദാബാദ്, നിതിന്‍. ആര്‍ സംവിധാനം ചെയ്ത നെയിം പ്ളെയ്സ് അനിമല്‍ തിങ്, സുരേഷ് ഇളമണിന്‍െറ വൈല്‍ഡ് പെരിയാര്‍, സ്റ്റാന്‍സിന്‍ ഡോര്‍ജൈയുടെ ഷെപ്പേര്‍ഡ്സ് ഓഫ് ഗ്ളേസിയേഴ്സ്, കുഞ്ഞില സംവിധാനം ചെയ്ത ഗൃഹപ്രവേശം എന്നിവ പ്രദര്‍ശിപ്പിക്കും.
ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ്, ലാറ്റിനമേരിക്കന്‍ ഷോര്‍ട്ട്സ്, റിട്രോസ്പെക്ടീവ് തുടങ്ങി വിവിധവിഭാഗങ്ങളിലെ ചിത്രങ്ങളും രണ്ടാംദിവസം കാണാന്‍ അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.