മേജര്‍ രവി കലാകാരന്മാര്‍ക്കും പട്ടാളക്കാര്‍ക്കും അപമാനമാണെന്ന് ബൈജു കൊട്ടാരക്കര
text_fieldsകൊച്ചി: മലയാള സിനിമയിലേതുപോലെ ഫാഷിസവും അസഹിഷ്ണുതയും മറ്റൊരു രംഗത്തുമില്ളെന്ന് മാക്ട ഫെഡറേഷന്‍ പ്രസിഡന്‍റ് ബൈജു കൊട്ടാരക്കര. കലാഭവന്‍ മണിയുടെ വേര്‍പാടില്‍ മലയാള സിനിമ വേദനിക്കവേ നടന്ന അനുസ്മരണ ചടങ്ങില്‍പോലും ഒരുസൂപ്പര്‍ താരം കുത്തിത്തിരിപ്പിന്‍െറ സ്വഭാവം പ്രകടമാക്കിയെന്നും സങ്കുചിതമനസ്സുള്ളവര്‍ കലാകാരന്മാരുടെ സഹിഷ്ണുതക്ക് അപ്പുറം വ്യക്തി വൈകൃതത്തിന്‍െറ വേഷം മനസ്സില്‍ ഒളിപ്പിച്ചവരാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സംവിധായകന്‍ വിനയനെ മണിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ നടന്‍ മോഹന്‍ലാല്‍ ഇടപെട്ടെന്ന് ബൈജുവിനൊപ്പമുണ്ടായിരുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അജ്മല്‍ ശ്രീകണ്ഠപുരം ആരോപിച്ചു. കൊച്ചിയിലെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് താന്‍ മോഹന്‍ലാലിനെ ക്ഷണിച്ചത്. എന്നാല്‍, വിനയന്‍ ചടങ്ങില്‍ പങ്കെടുത്താല്‍ താന്‍ ഉണ്ടാകില്ളെന്ന് മോഹന്‍ലാല്‍ പറഞ്ഞു. വിനയനെ ഒഴിവാക്കിയ ശേഷമാണ് ലാല്‍ ചടങ്ങിനത്തെിയത്. ലാലിനെ അനുസ്മരണ ചടങ്ങിലേക്ക് വിളിക്കുന്ന സമയം മലയാളത്തിലെ പ്രശസ്ത പിന്നണിഗായകന്‍ ലാലിനൊപ്പമുണ്ടായിരുന്നെന്നും അജ്മല്‍ പറഞ്ഞു.
കലാഭവന്‍ മണിയിലെ നടനെ കണ്ടത്തെിയ സംവിധായകനാണ് വിനയന്‍. കൂടുതല്‍ ചിത്രങ്ങളില്‍ മണിക്ക് അവസരം നല്‍കിയ വിനയനെ ഒഴിവാക്കി ഒരു അവസരംപോലും നല്‍കാത്ത മേജര്‍ രവിയെപോലും ചടങ്ങില്‍ പങ്കെടുപ്പിച്ച സംഘാടകരുടെ നടപടി മണിയോട് കാട്ടിയ അനാദരം കൂടിയാണെന്നും ബൈജു കൊട്ടാരക്കര കുറ്റപ്പെടുത്തി. വിനയനെ അപമാനിച്ചതില്‍ താരങ്ങളും ടെക്നീഷ്യന്‍മാരും മാപ്പുപറയണം. മോശം ഭാഷാപ്രയോഗത്തിലൂടെ മാധ്യമപ്രവര്‍ത്തകയെ അവഹേളിച്ച മേജര്‍ രവി കലാകാരന്മാര്‍ക്കും പട്ടാളക്കാര്‍ക്കും അപമാനമാണെന്നും സമൂഹത്തോട് മാപ്പുപറയണമെന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.