മണിയുടെ ആന്തരികാവയവങ്ങള്‍ വീണ്ടും പരിശോധിക്കും
text_fieldsതൃശൂര്‍: കീടനാശിനിക്കും മെഥനോളിനും പുറമെ കലാഭവന്‍ മണിയുടെ ശരീരത്തില്‍ കണ്ടത്തെിയ ലഹരി വസ്തുക്കളില്‍ അധികവും ചികിത്സയുടെ ഭാഗമായി എത്തിയതാകാമെന്ന് നിഗമനം. ഡയസെപാമിന് പുറമെ കഞ്ചാവിന്‍െറയും കറുപ്പിന്‍െറയും ചേരുവകളാണ് ആദ്യ പരിശോധനയില്‍ കണ്ടത്തെിയത്. മരണത്തിന് തൊട്ടുപിറകെ ആശുപത്രിയില്‍ നിന്ന് പൊലീസിന് കൈമാറിയ ‘ടോക്സിക്കോളജി’ റിപ്പോര്‍ട്ടിലാണ് ലഹരി വസ്തുക്കളുടെ സാന്നിധ്യം വ്യക്തമാക്കിയിരുന്നത്.
രക്തത്തിന്‍െറയും മൂത്രത്തിന്‍െറയും സാമ്പിളുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിത്. വിഷമദ്യത്തിന്‍െറ ഘടകമായ മെഥനോളിന്‍െറ സാന്നിധ്യത്തിനു പുറമെ ബെന്‍സോ ഡയസെപാം, ഓപിയോയിഡ്സ്, കനാബിനോയിഡ്സ് എന്നിവയുടെ അംശവും മണിയുടെ ശരീരത്തില്‍ കണ്ടത്തെിയെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതില്‍ ഡയസെപാം കള്ളിന് വീര്യം കൂട്ടാനായി ഉപയോഗിക്കാറുണ്ട്. മണിയുടെ ശരീരത്തില്‍ ഇത് എത്തിയത് മയക്കാനുള്ള കുത്തിവെപ്പിലൂടെയാവാം എന്നാണ് നിഗമനം.
ഓപിയത്തിന്‍െറ ഘടകമാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്ന ഓപിയോയിഡ്സ്. വേദനസംഹാരികളില്‍ പലതിലും ഇതിന്‍െറ അംശമുണ്ട് എന്നതിനാല്‍ മണി കഴിച്ച ഏതെങ്കിലും മരുന്നിലൂടെ ശരീരത്തില്‍ എത്തിയിരിക്കാമെന്നും നിഗമനമുണ്ട്.കനാബിനോയിഡ്സ് മരുന്നിലൂടെ വരാന്‍ ഇടയില്ളെന്ന് പറയുന്നു. കഞ്ചാവ് ഉപയോഗിച്ചാല്‍ മാത്രമെ ഇതിന് സാധ്യതയുള്ളൂ. ഈ പ്രദേശങ്ങളില്‍ കഞ്ചാവുലേഹ്യം ഉപയോഗിക്കുന്നതായി വിവരമുണ്ടെങ്കിലും അത് മരണകാരണമാകില്ല എന്നതിനാല്‍ അതിലേക്കുള്ള അന്വേഷണം തല്‍ക്കാലം ആവശ്യമില്ളെന്നാണ് പൊലീസ് തുടക്കം മുതല്‍ എടുത്ത നിലപാട്.
കെമിക്കല്‍ ലാബിലെ പരിശോധനയില്‍ കണ്ടത്തെിയ കീടനാശിനിയുടെ സാന്നിധ്യം ആശുപത്രിയിലെ പരിശോധനയില്‍ കണ്ടത്തെിയില്ല എന്നത് പൊലീസിനെ കുഴക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.