തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിനിമക്കാര്‍ക്ക് അര്‍ഹതയുണ്ടെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍
text_fieldsകൊച്ചി: സിനിമാപ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തെറ്റില്ളെന്ന് മാത്രമല്ല, അര്‍ഹതയുമുണ്ടെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അവരുടെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം ഇതിന് അനുകൂലമെന്നും രാഷ്ട്രീയരംഗത്ത് വന്നവരാരും മോശക്കാരായിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
ജനവിധി ആനുകൂലമാക്കിയ മലയാളത്തിലെ ആദ്യ സിനിമാപ്രവര്‍ത്തകന്‍ രാമു കാര്യാട്ടായിരുന്നു. അദ്ദേഹത്തിന് സാങ്കേതിക കാരണങ്ങളാല്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്യാനായില്ളെന്ന് മാത്രം. ഇന്നസെന്‍റും ഗണേഷും നല്ല ജനപ്രതിനിധികളാണ്. ഗണേഷ് മന്ത്രിയെന്ന നിലയിലും മാതൃകാപരമായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളില്‍ ആരും മോശക്കാരല്ല.
വ്യക്തിപരമായി താന്‍ രാഷ്ട്രീയരംഗത്തേക്കു വരില്ളെന്നും അടൂര്‍ പറഞ്ഞു. പ്രസ്ക്ളബില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര മേഖലയുടെ ഉന്നമനത്തിന് തന്‍െറ നേതൃത്വത്തില്‍ ഉറക്കംകളഞ്ഞ് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ക്ക് ഒരുപ്രയോജനവും ഉണ്ടായില്ല.
റെഗുലേറ്ററി അതോറിറ്റി ഉണ്ടാക്കണമെന്നത് അടക്കം ശിപാര്‍ശകള്‍ നടപ്പാക്കിയിരുന്നെങ്കില്‍ മലയാള സിനിമാമേഖല മാറ്റംമറിച്ചിലിന് വിധേയമാകുമായിരുന്നു.
അവാര്‍ഡ് നിര്‍ണയ സമിതിയുടെ പതിവുകുഴപ്പം വിവരമുള്ളവര്‍ അധികമുണ്ടാകില്ളെന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.