നിയുക്ത മന്ത്രി സുനില്‍കുമാര്‍ വെള്ളിത്തിരയിലും
text_fieldsതൃപ്രയാര്‍: സി.പി.ഐ എം.എല്‍.എയും നിയുക്ത മന്ത്രിയുമായ വി.എസ്. സുനില്‍കുമാര്‍ ആദ്യമായി അഭിനയിച്ച ‘നീ മറന്ന നിലാവ്’ എന്ന സിനിമയുടെ ആദ്യപ്രദര്‍ശനം ഹൗസ്ഫുള്‍. തൃപ്രയാര്‍ ശ്രീരാമ തിയറ്ററില്‍ തിങ്കളാഴ്ച രാവിലെ പത്തിനാണ് പ്രദര്‍ശനോദ്ഘാടനം നടന്നത്. ചിത്രത്തില്‍ എം.എല്‍.എയുടെ വേഷത്തിലാണ് സുനില്‍കുമാര്‍ എത്തുന്നത്. മൊബൈല്‍ ഫോണ്‍ ദുരുപയോഗം വിഷയമായ സിനിമ സംവിധാനം ചെയ്തത് ദീപക് പെരിങ്ങോട്ടുകരയാണ്. ചാഴൂര്‍ എസ്.എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിള്‍ വിദ്യാര്‍ഥിനി ലക്ഷ്മിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഗിന്നസ് ബുക് ജേതാവ് മുരളിനാരായണന്‍ പശ്ചാത്തല സംഗീതം, ബിജീഷ് കൃഷ്ണന്‍ ഗാനാലാപനം എന്നിവ നിര്‍വഹിച്ചു. ബൈജു ബാലന്‍, സുര്‍ജിത്ത് ഗോപിനാഥ്, സന്ധ്യരാജു, ബേബി ദേവാനന്ദ, ഷാജു പറപ്പുള്ളി, ആന്‍േറാ തൊറയന്‍, ജയബാബു, നന്ദന്‍, സജീഷ്, പോളി, ഷിബു, ആവണി വി.എസ്. ആചാരി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ഒരുമണിക്കൂര്‍ എട്ട് മിനിറ്റുള്ള ചിത്രത്തിന്‍െറ ചിത്രീകരണം നടന്നത് തൃപ്രയാറിലും പരിസരങ്ങളിലുമാണ്. ആദ്യപ്രദര്‍ശനം എ.യു. രഘുരാമപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. നാട്ടിക പഞ്ചായത്ത് പ്രസിഡന്‍റ് പി. വിനു അധ്യക്ഷത വഹിച്ചു. സീഡി പ്രകാശനം സംവിധായകന്‍ ഷൈജു അന്തിക്കാട് നിര്‍വഹിച്ചു. തിരുവനന്തപുരത്തായതിനാല്‍ സുനില്‍കുമാര്‍ പ്രദര്‍ശനം കാണാനുണ്ടായിരുന്നില്ളെങ്കിലും അദ്ദേഹത്തിന്‍െറ കുടുംബം എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.