കസബയുടെ ട്രോളുകൾ ഷെയർ ചെയ്ത് മമ്മൂട്ടിയും
text_fieldsകസബയുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങിയതിന് ശേഷം കസബയായുിരുന്നു ഫേസ്ബുക്കിൽ വൈറൽ. ചിത്രത്തിന്‍റെ പോസ്റ്ററിനെ ട്രോൾ ചെയ്തും പുകഴ്ത്തിയും ആരാധകരും സിനിമാ പ്രേമികളും രംഗത്തെത്തി. ഒടുവിൽ ഈ ട്രോളുകൾ ശ്രദ്ധയിൽപെട്ട മമ്മൂട്ടി തന്നെ ഇവ ഷെയർ ചെയ്തതോടെ ട്രോളുകൾ വീണ്ടും വൈറവലാകുകയും ട്രോളിനെ എതിർത്ത ഫാൻസുകാർ അമ്പരക്കുകയും ചെയ്തു.
ആക്ഷേപഹാസ്യങ്ങളുടെ നൂതനമായ മുഖമാണ് ട്രോളുകളെന്നാണ് ഞാൻ കരുതുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ചാട്ടയടിയാണ് ട്രോളുകളും ഇന്റർനെറ്റ് തമാശകളുമെന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
നിതിന്‍ രഞ്ജി പണിക്കരാണ് കസബ സംവിധാനം ചെയ്യുന്നത്. സി.ഐ രാജന്‍ സക്കറിയ എന്ന ശക്തമായ പൊലീസ് വേഷത്തിലാണ് മമ്മുട്ടി ചിത്രത്തിലെത്തുന്നത്. ശരത് കുമാറിന്‍റെ മകൾ വരലക്ഷ്മിയാണ് നായിക. വരലക്ഷമിയുടെ ആദ്യ മലയാള സിനിമയാണിത്. സമ്പത്ത്, ജഗദീഷ്, നേഹ സക്സേന എന്നിവരാണ് പ്രധാന താരങ്ങൾ. രണ്‍ജി പണിക്കറും ആന്‍റോ ജോസഫും ചേര്‍ന്നാണ് നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.