Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനഗ്​നതാ പ്രദർശനം:...

നഗ്​നതാ പ്രദർശനം: ശ്ര​ീജിത്ത്​ രവിക്ക്​ ഉപാധികളോടെ ജാമ്യം

text_fields
bookmark_border
നഗ്​നതാ പ്രദർശനം: ശ്ര​ീജിത്ത്​ രവിക്ക്​ ഉപാധികളോടെ ജാമ്യം
cancel

പാലക്കാട് ∙ വിദ്യാർഥിനികളെ അപമാനിച്ചെന്ന പരാതിയിൽ നടൻ ശ്രീജിത് രവിക്കു ജാമ്യം. അഡീഷനൽ ജില്ലാ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം, പാസ്പോർട്ട് ഹാജരാക്കണം, അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ എല്ലാ ആഴ്ചയും ചെന്നു ഒപ്പുവയ്ക്കണം എന്നിവയാണ് ഉപാധികൾ. ഇരുഭാഗത്തെയും വാദം കേട്ട ശേഷം അഡീഷനൽ ജില്ലാ ജഡ്ജി (ഒന്ന്) കെ.പി. ഇന്ദിരയാണ് ജാമ്യം അനുവദിച്ചത്.

പാതയോരത്തുകൂടി നടന്നുപോകുന്നതിനിടെ കാറിലിരുന്നയാൾ അശ്ലീല ചുവയോടെ സംസാരിച്ചെന്നും മൊബൈൽഫോണിൽ ചിത്രം പകർത്തിയെന്നുമാണു വിദ്യാർഥികളുടെ പരാതി. നഗ്നത കാണിച്ചതായും വിദ്യാർഥികൾ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ 27 ന് രാവിലെ പത്തിരിപ്പാലയ്ക്ക് സമീപമായിരുന്നു സംഭവം. സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്. വിദ്യർഥികൾ കാറിന്റെ നമ്പർ കുറിച്ചെടുത്ത് അധികൃതർക്കു കൈമാറി. കാറിന്റെ ഉടമസ്ഥൻ ശ്രീജിത് രവിയാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam cinemashreejith ravi
Next Story