കർണൻ ഒരുക്കുന്നത് 300 കോടി ചെലവിൽ -വിമൽ
text_fieldsഗംഗ, ഹരിദ്വാർ എന്നിവടങ്ങളിലായിരിക്കും സിനിമയുടെ ലൊക്കേഷൻ. പൃഥ്വിരാജ് അല്ലാതെ തമിഴിൽ നിന്നും പ്രശസ്തതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
വിമൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്
എന്ന് നിന്റെ മൊയ്തീന്‍ പുറത്തിറങ്ങിയിട്ട് നാളെ ഒരു വര്‍ഷം തികയുന്നു. ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും തടസ്സങ്ങളുടെയും ഘോഷയാത്രയ്ക്കൊടുവില്‍ എവിടെയോ ഇരുന്ന് മഹാനായ മൊയ്തീന്‍ എന്നെ സഹായിച്ചു. മഹാജനങ്ങള്‍ അത് മഹാവിജയമാക്കി. ഇനി കര്‍ണന്‍.. ഏത് ദുരിതങ്ങളുട ഘോഷയാത്രയിലും എവിടെയോ ഇരുന്ന് കര്‍ണന്‍ എന്നെ സഹായിക്കുമെന്ന് ഉറപ്പുണ്ട്. കേട്ടുകേള്‍വി പോലെയല്ല, ഏകദേശം 300 കോടിയോളം രൂപ ചെലവിട്ടാണ് കര്‍ണന്‍ പൂര്‍ത്തിയാവുക. പോരാടി നേടുന്നതിന് ഒരു സുഖമുണ്ട്. നിങ്ങളുടെ സ്നേഹം പ്രതീക്ഷിച്ചുകൊണ്ട് കര്‍ണന്റെ കളത്തില്‍ ദൈവം എന്ന അത്ഭുതത്തെ കൂട്ടുപിടിച്ചുകൊണ്ട് പോരാട്ടവീര്യത്തോടെ
- വിമല്‍
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.