Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightതിരയെടുത്തവർക്ക്​...

തിരയെടുത്തവർക്ക്​ വെള്ളിത്തിരയുടെ പ്രണാമം

text_fields
bookmark_border
തിരയെടുത്തവർക്ക്​ വെള്ളിത്തിരയുടെ പ്രണാമം
cancel

തിരുവനന്തപുരം: അപ്രതീക്ഷിത തിരയിളക്കത്തിൽ അതിജീവനത്തി​​​​​​െൻറ കടലാഴങ്ങളിൽ പ്രാണൻ പൊലിഞ്ഞവരുടെ സ്​മരണക്ക്​ മുന്നിൽ സ്​നേഹദീപം​ തെളിച്ച്​ 22ാം കേരള അന്താരാഷ്​ട്ര ചലച്ചിത്രമേളക്ക്​ തുടക്കം. ഒാഖി ദുരന്തത്തി​​​​​​െൻറ പശ്ചാത്തലത്തിൽ ഉദ്​ഘാടന ചടങ്ങും കലാപരിപാടികളും ഒഴിവാക്കി ചലച്ചിത്രലോകവും പ്രേക്ഷകസമൂഹവും മരിച്ചവരുടെ കുടുംബാംഗങ്ങളു​െട ദുഃഖത്തിൽ പങ്കുചേർന്നു. ഒാരോരുത്തരായി പകർന്ന സ്​നേഹത്തിരിവെട്ടം വേദിയിലും സദസ്സിലും ദീപത്തിരയിളക്കിയത്​ ലോക സിനിമാകാഴ്​ചകൾക്ക്​ കേരള മണ്ണിലേക്കുള്ള വരവേൽപായി. ഇനി കേരളത്തിന്​ സിനിമ പൂത്തുലയുന്ന ഏഴ്​ നാളുകൾ.

തമിഴ്​ സിനിമ താരം പ്രകാശ്​ രാജ്​. ചലച്ചിത്ര അക്കാദമി ചെയർമാൻ കമല്‍, മുഖ്യാതിഥി ബംഗാളി നടി മാധബി മുഖര്‍ജി, സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോർജ്​, അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, ജൂറി ചെയര്‍മാന്‍ മാര്‍ക്കോ മുള്ളര്‍, സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.പി. കുമാരന്‍, ഒാസ്​കർ അവാർഡ്​ ജേതാവ്​ റസൂല്‍ പൂക്കുട്ടി, നടി ഷീല, ബംഗാളി ചലച്ചിത്ര പ്രവര്‍ത്തക അപര്‍ണ സെന്‍, ആഫ്രിക്കൻ സംവിധായകൻ മുഹമ്മദ് സലെ ഹാറൂണ്‍, അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവർ സന്നിഹിതരായിരുന്നു. വേദിയിലെ ചലച്ചിത്ര പ്രതിഭകള്‍ക്ക് സംസ്​ഥാന അവാർഡ്​ ജേതാവ്​ നടി രജിഷ വിജയന്‍ ദീപം പകര്‍ന്നുനല്‍കി. 
  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffkmoviesmalayalam newsIFFK 2017Filim festval
News Summary - 22 IFFK inagruation-Movies
Next Story