‘ആട് ജീവിത’ത്തിന് ജോർദാനിൽ പാക്ക്അപ്പ്
text_fieldsഅമ്മാൻ: പൃഥ്വിരാജിനെ നായകനാക്കി െബ്ലസി സംവിധാനം ചെയ്യുന്ന ‘ആട് ജീവിത’ത്തിെൻറ ജോർദാനിലെ ചിത്രീകരണം അവസാനിച്ചു. പൃഥ്വിരാജ് തന്നൊയണ് ഷെഡ്യൂൾ പാക്ക്അപ്പായ വിവരം അറിയിച്ചത്. കോവിഡ് കാരണം ഏറെ ബുദ്ധിമുട്ടിയാണ് ജോർദാനിൽ ഷൂട്ടിങ് നടന്നിരുന്നത്. ഇവിടെ കർഫ്യു പ്രഖ്യാപിച്ചതിനെത്തുടർന്ന് സിനിമയുടെ ചിത്രീകരണം നിലച്ചിരുന്നു. ഇവിടെ കുടുങ്ങിയ നടൻമാരും അണിയറപ്രവർത്തകരും നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സഹായം അഭ്യർഥിച്ചിരുന്നുവെങ്കിലും അതിന് സാധ്യമായിരുന്നില്ല.
എന്നാൽ, രാജ്യത്തെ കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ സംഘത്തിന് വാദി റമ്മിൽ തന്നെ ഷൂട്ടിങ് തുടരാൻ സർക്കാർ അനുമതി നൽകുകയായിരുന്നു. തലസ്ഥാനമായ അമ്മാനിൽ നിന്നും ഏകദേശം 300 കിലോമീറ്റർ അകലെയുള്ള ടൂറിസ്റ്റ് കേന്ദ്രമാണ് വാദി റം. ഇവിടെനിന്ന് അൽപം അകലെയുള്ള മരുഭൂമിയിലായിരുന്നു ചിത്രീകരണം.
നടൻ പൃഥിരാജ് ഉൾപ്പെടെ 58 പേരാണ് ടീമിലുള്ളത്. ഇതിൽ ഒമാനി നടനായ ഡോ. താലിബ് അൽ ബലൂഷിയും യു.എ.ഇ യിൽ താമസിക്കുന്ന അറബ് നടൻ റികാബിയും ഉൾപ്പെടും.
ബെന്യാമിൻെറ ഇതേ പേരിലുള്ള നോവലാണ് സിനിമയാക്കുന്നത്. ചിത്രത്തിെൻറ ആദ്യ രണ്ട് ഷെഡ്യൂളുകൾ കേരളത്തിലും ജോർദനിലുമായി പൂർത്തിയായതാണ്. കേന്ദ്രകഥാപാത്രമായ നജീബായി മാറാൻ 30 കിലോ ഭാരം കുറച്ച് മികച്ച മുന്നൊരുക്കമാണ് പൃഥ്വിരാജ് നടത്തിയത്. രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം എ.ആർ. റഹ്മാൻ മലയാളത്തിൽ സംഗീത സംവിധായകനായെത്തുന്നുെവന്ന പ്രേത്യകതയും ചിത്രത്തിനുണ്ട്. അമല പോൾ ആദ്യമായി പൃഥ്വിരാജിൻെറ നായികയാകുന്ന ചിത്രം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.