ആടുജീവിതത്തിലെ നജീബിനെ കണ്ട് ഞെട്ടി ആരാധകർ...
text_fieldsബെന്യാമിന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ജോർദാനിൽ ആരംഭിച്ചു. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബ് എന്ന കഥാപാത്രത്തിന്റെ ലുക്കും പുറത്തുവന്നു. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. അമല പോളാണ് നായിക.
പ്രതികൂല സാഹചര്യങ്ങളിൽ മരുഭൂമിയിൽ എകാന്തവാസവും നരകയാതനയും അനുഭവിക്കേണ്ടി വന്ന നജീബ് മുഹമ്മദ് എന്ന യുവാവിെൻറ കഥയാണ് ആടുജീവിതം. നജീബിന്റെ ഭാര്യ സൈനുവായാണ് അമല എത്തുന്നത്. 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരവും 2015-ലെ പത്മപ്രഭാ പുരസ്കാരവും നോവലിന് ലഭിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിലേക്കും ആടുജീവിതം പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.