ആമി നിരോധിക്കണമെന്ന ഹരജി: കേന്ദ്രത്തിന് നോട്ടീസ്
text_fieldsകൊച്ചി: കമൽ ചിത്രം 'ആമി' നിരോധിക്കണമെന്ന് ഹരജിയിൽ കോടതി കേന്ദ്ര സർക്കാർ, വാർത്താവിതരണ മന്ത്രാലയം, കേന്ദ്ര സെൻസർ ബോർഡ് എന്നിവർക്ക് നോട്ടീസ് അയക്കാൻ നിർദേശം നൽകി.
കേസിൽ എതിർ കക്ഷികളായ സംവിധയകൻ കമൽ, നിർമാതാക്കൾ എന്നിവർക്കും നോട്ടീസ് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ കെ.പി രാമചന്ദ്രനാണ് ഹൈകോടതിയിൽ ഹരജി നൽകിയത്.
മാധവിക്കുട്ടിയുടെ ജീവിതത്തിലെ പല യഥാർഥസംഭവങ്ങളും ഒഴിവാക്കിയാണ് സിനിമ എടുത്തിട്ടുള്ളെതന്ന് ഹരജിയിൽ വാദിക്കുന്നു.
യഥാർഥ വസ്തുതകൾ വളച്ചൊടിക്കാനോ മറച്ചുവെക്കാനോ സംവിധായകന് അവകാശമില്ല. ചിത്രത്തിനെതിരെ സെൻസർ ബോർഡിന് നിവേദനം നൽകിയിരുന്നു. മാധവിക്കുട്ടിയുടെ മതംമാറ്റം കേരളത്തിൽ വേരുപിടിച്ച ലവ് ജിഹാദിെൻറ തുടക്കക്കാലമാണെന്നും ഇതിപ്പോൾ കേരളത്തിൽ ഗുരുതരപ്രശ്നമാണെന്നും ഹരജിയിൽ ആരോപിക്കുന്നു. ലവ് ജിഹാദിന് വീര്യം പകരാനാണ് ചിത്രം ഒരുക്കുന്നത്. തിരക്കഥയും ബ്ലൂ പ്രിൻറും വിളിച്ചുവരുത്തി ഹൈകോടതി പരിശോധിക്കണമെന്നും മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ നീക്കുന്നതുവരെ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്നും ഹരജിക്കാരൻ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.