ഫഹദിന്‍റെ പുതിയ ചിത്രം; ആണെങ്കിലും അല്ലെങ്കിലും
text_fieldsഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രമാണ് ‘ആണെങ്കിലും അല്ലെങ്കിലും’. റൊമാന്‍റിക് കോമഡിയായൊരുക്കുന്ന ചിത്രം നവാഗതനായ വിവേകാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. കാതറിൻ ട്രീസയാണ് നായികയാവുന്നത്. ധർമജൻ ബോൾഗാട്ടി, ഷറഫുദ്ദീൻ, രൺജി പണിക്കർ, രമേഷ് പിഷാരടി, ഷമ്മി തിലകൻ, സ്ഫടികം ജോർജ്, കോട്ടയം പ്രദീപ്, അൽസബിദ്, ആനന്ദം ഫെയിം തോമസ്, ആതിരാ പട്ടേൽ, പ്രേംകുമാർ, തെസ്‌നി ഖാൻ, അഞ്ജനാ അപ്പുക്കുട്ടൻ, പ്രസീദ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ഭ്രമരം, ഈ അടുത്തകാലത്ത് എന്നീ ചിത്രങ്ങൾക്കുശേഷം രാഗം മൂവീസിന്‍റെ ബാനറിൽ രാജു മല്യത്ത് നിർമിക്കുന്ന ഈ ചിത്രത്തിൽ അരുൺ എ.ആർ, അജയ് രാഹുൽ, വിവേക് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്നു. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്ത് നിർവഹിക്കുന്നു.
വിനായക് ശശികുമാർ, മനു മഞ്ജിത്ത്, ശ്രീരേഖ എന്നിവരുടെ വരികൾക്ക് പി.എസ്. ജയ്ഹരി സംഗീതംപകരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.