Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘അഖ്​ലാഖ്......

‘അഖ്​ലാഖ്... ഇന്ത്യക്കാരൻ... അവർ കൊന്നു’

text_fields
bookmark_border
‘അഖ്​ലാഖ്... ഇന്ത്യക്കാരൻ... അവർ കൊന്നു’
cancel

‘നീയിത് എനിക്കുവേണ്ടിയാണോ അതോ നാട്ടുകാർക്ക് വേണ്ടിയാണോ ഉണ്ടാക്കുന്നത്?’ ബീഫ് നിരോധനം ഏർപ്പെടുത്തിയ യു.പിയിൽ കബാബ് കച്ചവടം മുടങ്ങിയപ്പോൾ വിൽക്കാനായി പുതിയ പലഹാരം ഉണ്ടാക്കുന്ന ഭാര്യയോട് അഖ്​ലാഖ് അഹമ്മദ് എന്ന ഭുട്ടു ചോദിക്കുകയാണ്. ‘എന്‍റെ രാജ്യത്തിന് വേണ്ടി’ എന്നാണ് അവളുടെ മറുപടി. മുസ്​ലിംകളും ഇൗ രാജ്യത്തിലെ പൗരന്മാരാണെന്ന് ലളിതമെങ്കിലും ശക്തമായ ഭാഷയിൽ പറഞ്ഞുവെക്കുകയാണ് മത്സരചിത്രമായ ‘ആനി മാനി’യിലൂടെ നവാഗതനായ ഫഹീം ഇർഷാദ്. ആൾക്കൂട്ട കൊലപാതകങ്ങളും ബീഫ് നിരോധനവും നോട്ട് നിരോധനത്തെ തുടർന്നുള്ള ഡിജിറ്റൽ പണമിടപാടും തുടങ്ങി സമകാലിക ഇന്ത്യയെയും യു.പിയിലെ മുസ്​ലിംകൾ നേരിടുന്ന പ്രശ്നങ്ങളെയും ഭുട്ടുവി​​െൻറ കുടുംബ ജീവിതത്തിലൂടെ സമർഥമായി രേഖപ്പെടുത്തുന്നു ‘ആനി മാനി’യിൽ. യു.പിയിൽ കബാബ് കച്ചവടക്കാരനായ ഭുട്ടു കോളജ് പഠനകാലത്ത് തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ട് എട്ട് വർഷം ജയിലിൽ കഴിഞ്ഞശേഷം നിരപരാധിയെന്ന് കണ്ട് വിട്ടയക്കപ്പെട്ടയാളാണ്.


മാതാപിതാക്കളും വിവാഹമോചിതയായ സഹോദരിയും മകളും ഭാര്യയും ഉൾപ്പെടുന്ന അയാളുടെ കുടുംബത്തി​​െൻറ പിണക്കങ്ങളിലൂടെയും ഇണക്കങ്ങളിലൂടെയും സന്തോഷത്തിലൂടെയുമെല്ലാമാണ് സിനിമ പുരോഗമിക്കുന്നത്. യു.പിയിൽ ബീഫ് നിരോധനം ഏർപ്പെടുത്തുേമ്പാൾ കബാബ് കച്ചവടം നിർത്തേണ്ടി വരുന്ന ഭുട്ടു പൊലീസുകാർക്കും എസ്.ടി.എഫിനും കൈക്കൂലി നൽകി മറ്റൊരു സ്ഥലത്തുനിന്ന് ബീഫ് കൊണ്ടുവരികയാണ്. കൈക്കൂലി നൽകിയിട്ടും കച്ചവടം തുടരാൻ കഴിയാത്തതിന് പരിഭവം പറയുന്ന ‘ഭുട്ടു’വിനോട് ഉദ്യോഗസ്ഥർ പറയുന്നത് ‘പാകിസ്താനിേലക്ക് പോകൂ’ എന്നാണ്. ബീഫുമായി വരുേമ്പാൾ ഭുട്ടു ആൾക്കൂട്ട ആക്രമണത്തിന് ഇരയാകുന്നു. ആൾക്കൂട്ട ആക്രമണത്തിന് ഇരയായ അഖ്ലാഖി​​െൻറ പേരാണ് നായകനെങ്കിലും, ആ സംഭവവുമായി സാമ്യം തോന്നാതിരിക്കാൻ അവസാന സീനിൽ മാത്രമാണ് അത് വെളിപ്പെടുത്തുന്നത്.


ജനങ്ങൾ കഴിക്കേണ്ടത് എന്താണെന്ന് ഭരണകൂടം തീരുമാനിക്കുന്നതിനെ എതിർക്കുന്നുണ്ട് സിനിമ. ഗാന്ധിജി ഉപ്പുസത്യഗ്രഹം നടത്തിയതുപോലെ ഇതിനെതിരെ പ്രതികരിക്കണമെന്ന് പറയുന്ന ഭുട്ടുവി​​െൻറ അമ്മയോട് ‘അദ്ദേഹത്തെ ഇനിയും മോശക്കാനാക്കണോ’ എന്നാണ് പിതാവ് ചോദിക്കുന്നത്. യു.പിയിലെ ഒരു കുട്ടിക്കളിയാണ് ‘ആനി മാനി’. കറങ്ങി കറങ്ങി ഉല്ലസിച്ച് ഒടുവിൽ തലകറങ്ങി വീഴുന്നിടത്ത് അവസാനിക്കുന്ന കളി. സ്വന്തം ജീവിതത്തെ ബാധിക്കും വരെ എല്ലാവരും ‘ആനി മാനി’ കളിക്കുകയാണെന്നാണ് സിനിമ പറഞ്ഞുവെക്കുന്നത്.മരണമടക്കമുള്ള പ്രാദേശിക വിശേഷങ്ങൾ നാട്ടുകാരെ അറിയിക്കുന്ന അനൗൺസറാണ് ഭുട്ടുവി​​െൻറ പിതാവ് ഇക്രം അഹമ്മദ്. ഭുട്ടുവി​​െൻറ മൃതദേഹം വീട്ടിൽ കൊണ്ടുവരുേമ്പാൾ അദ്ദേഹം വിളിച്ചുപറയുന്നത് ഇതാണ്- ‘അഖ്​ലാഖ് അഹമ്മദ് എന്ന ഭിട്ടു, ഇന്ത്യക്കാരൻ, മരിച്ചു... അല്ല അവർ കൊന്നു...’. സമകാലിക ഇന്ത്യയിൽ വിളിച്ചുപറയാൻ പലരും മടിക്കുന്ന കാര്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffk 2019aani maani movie
News Summary - aani maani movie
Next Story