ആഷിഖ് അബു ചിത്രം വൈറസിന്റെ റിലീസിന് സ്റ്റേ
text_fieldsകൊച്ചി: നിപ ൈവറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഷിക് അബു സംവിധാനം ചെയ്യുന്ന ‘ൈവറസ്’ സിനിമയുടെ റിലീസിങ്ങിന് താൽക്കാലിക വിലക്ക്. വൈറസ് എന്ന പേരും ചിത്രത്തിെൻറ കഥയും ത േൻറതാണെന്ന് കാണിച്ച് പകർപ്പവകാശ ലംഘനം ആരോപിച്ച് സംവിധായകൻ ഉദയ് അനന്തൻ ന ൽകിയ ഹരജിയിലാണ് എറണാകുളം ജില്ല കോടതിയുടെ ഉത്തരവ്. ചിത്രത്തിെൻറ റിലീസിങ്, മൊഴിമാറ്റം തുടങ്ങിയവ തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.
അതേസമയം, കോഴിക്കോട്ട് പുരോഗമിക്കുന്ന ചിത്രത്തിെൻറ ഷൂട്ടിങ്ങിന് കോടതിവിധി ബാധകമാവില്ല. കോടതിയുടെ വിശദവിധി പകർപ്പ് വെള്ളിയാഴ്ച മാത്രമേ പുറത്ത് വരൂ. കേസിൽ ഇൗമാസം 16ന് കൂടുതൽ വാദം കേൾക്കും. ആഷിക് അബുവിന് പുറമെ ചിത്രത്തിെൻറ നിർമാണക്കമ്പനിയായ ഒ.പി.എം. സിനിമാസ്, സിനിമയുടെ തിരക്കഥ ഒരുക്കുന്ന മുഹ്സിൻ പരാരി, സുഹാസ്, ഷറഫു എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി. താൻ തയാറാക്കിയ ‘ൈവറസ്’ എന്ന നാടകമാണ് സിനിമയാക്കിയിരിക്കുന്നതെന്നായിരുന്നു ഹരജിക്കാരെൻറ ആരോപണം. ‘ൈവറസ്’ എന്ന പേരിനും തീമിനും 2018 ഒക്ടോബറിൽ പകർപ്പവകാശം ലഭിച്ചിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നുണ്ട്.
വൈറസിന്റെ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുകയാണ്. മുഹ്സിന് പെരാരി, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന താരങ്ങള്‍. നിപ ബാധ ചികിത്സക്കിടെ മരിച്ച നഴ്സ് ലിനിയുടെ വേഷത്തിലാണ് റിമയെത്തുക.
രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം സുശിന്‍ ശ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.