തുടക്കം കീച്ചേരിപ്പടി കവലയിൽ
text_fieldsമൂവാറ്റുപുഴ: മിമിക്രിയിലും സിനിമയിലും തിളങ്ങിയ അബിയുടെ കലാപ്രവർത്തനങ്ങളുടെ തുടക്കം വീടിനുസമീപത്തെ കീച്ചേരിപ്പടി കവലയിൽനിന്ന്. അന്തരിച്ച നടനും മൂവാറ്റുപുഴ സ്വദേശിയുമായ സാഗർ ഷിയാസ്, ബഷീർ, അബി എന്നിവരടങ്ങിയ സുഹൃദ്സംഘത്തിെൻറ മിമിക്രി അവതരണവും കലാചർച്ചകളും ’80കളിൽ ഇവിടത്തെ പതിവുകാഴ്ചയായിരുന്നു. മിമിക്രിക്ക് വേണ്ടത്ര പ്രചാരമില്ലാതിരുന്ന അക്കാലത്ത് ഇവർ മൂവാറ്റുപുഴയിലെയും പരിസരത്തെയും ആസ്വാദകരെ ഹാസ്യാനുകരണത്തിലൂടെ കൈയിലെടുത്തു.
ഒരുവർഷം മുമ്പ് ജന്മനാടായ മൂവാറ്റുപുഴയിൽ നടന്ന സാഗർ ഷിയാസ് മെഗാഷോയിൽ ആമിനത്താത്തയെ ഒരിക്കൽകൂടി അവതരിപ്പിച്ച അബി നാട്ടുകാരുടെ കൈയടി നേടി. മൂവാറ്റുപുഴയിൽ അദ്ദേഹത്തിെൻറ അവസാന പരിപാടിയായിരുന്നു ഇത്. കാവുങ്കര മുസ്ലിം എൽ.പി സ്കൂളിലും നിർമല ഹൈസ്കൂളിലും തുടർന്ന് കോതമംഗലം എം.എ കോളജിലുമായി പഠനം പൂർത്തിയാക്കിയശേഷം കീച്ചേരിപ്പടിയിൽ ഷിയാസിനും ബഷീറിനുമൊപ്പം ഹ്യൂമർ വോയ്സ് എന്ന പേരിൽ മിമിക്രി ട്രൂപ് സ്ഥാപിച്ചാണ് പ്രഫഷനൽ കലാരംഗത്തെത്തിയത്. ഇതിനൊപ്പം മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സിെൻറ ഗാനമേളയുടെ ഇടവേളകളിലും മിമിക്രി അവതരിപ്പിച്ചു. മിമിക്രിക്ക് പ്രചാരമേറിയതോടെ അബിയും സംഘവും സാഗർ ട്രൂപ് രൂപവത്കരിച്ച് കൊച്ചിയിലേക്ക് പ്രവർത്തനം മാറ്റുകയായിരുന്നു. ഇതോടെ ദിലീപ്, നാദിർഷാ എന്നിവർ ഇതിൽ അംഗങ്ങളായി.
അമിതാഭ് ബച്ചെൻറ ശബ്ദത്തിൽ മുംെബെ നിവാസികളെയും അദ്ദേഹം കൈയിലെടുത്തിട്ടുണ്ട്. മുംബെയിലെ പഠനകാലത്തായിരുന്നു ഇത്. വൈകുന്നേരങ്ങളിൽ ജൂഹു ബീച്ചിൽ എത്തുമ്പോഴാണ് ബച്ചനെ അനുകരിക്കുന്നത്. ബച്ചെൻറ ശബ്ദത്തിൽ അക്കാലത്തെ സിനിമ ഡയലോഗുകൾക്കൊപ്പം കത്തിക്കയറുമ്പോൾ നിരവധി കാഴ്ചക്കാരുണ്ടായിരുെന്നന്ന് അന്ന് അബിക്കൊപ്പമുണ്ടായിരുന്ന മൂവാറ്റുപുഴ സ്വദേശി ഷബീബ് എവറസ്റ്റ് ഓർക്കുന്നു. ബീച്ചിൽ സ്ഥിരമായി കലാപ്രകടനം കണ്ടവർ പറഞ്ഞതനുസരിച്ചാണ് ഷൺമുഖാനന്ദ ഹാളിൽ നടന്ന മലയാളി അസോസിയേഷെൻറ വാർഷിക പരിപാടിയിൽ മിമിക്രി അവതരിപ്പിക്കാൻ അബിക്ക് അവസരം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.