നികുതി വെട്ടിപ്പ്: ക്രൈംബ്രാഞ്ച് സംഘം അമലപോളിന്റെ മൊഴിയെടുത്തു
text_fieldsxകൊച്ചി: ആഡംബര കാർ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ച കേസിൽ നടി അമല പോൾ ൈക്രംബ്രാഞ്ചിന് മുമ്പാകെ ഹാജരായി മൊഴി നൽകി. എറണാകുളം യൂനിറ്റ് എസ്.പി കെ.വി സന്തോഷ് കുമാർ, ഡിവൈ.എസ്.പി ജോഷി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ചയാണ് മൊഴി രേഖപ്പെടുത്തിയത്.
മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈകോടതി ഉത്തരവിെൻറഅടിസ്ഥാനത്തിലാണ് നടി ഹാജരായത്. ആവശ്യപ്പെടുമ്പോൾ വീണ്ടും ഹാജരാകണമെന്ന് അന്വേഷണസംഘം നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റിലാണ് അമല 1.12 കോടി വിലയുള്ള എസ് ക്ലാസ് ബെൻസ് ചെന്നൈയിൽനിന്ന് വാങ്ങിയത്. തുടർന്ന് കാർ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തശേഷം കൊച്ചിയിൽ ഉപയോഗിച്ചുവരുകയായിരുന്നു.
പുതുച്ചേരിയിൽ നികുതി കുറവായതിനാൽ 1.25 ലക്ഷം രൂപയാണ് അടച്ചത്. കേരളത്തിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ 20 ലക്ഷം രൂപയാണ് നികുതിയിനത്തിൽ വെട്ടിച്ചിരിക്കുന്നത്. പുതുച്ചേരിയിൽ സ്ഥിരം താമസമാക്കിയവർക്ക് മാത്രമാണ് അവിടെ രജിസ്റ്റർ ചെയ്യാൻ കഴിയുക. നികുതി വെട്ടിക്കാൻ മുൻപരിചയമില്ലാത്ത പോണ്ടിച്ചേരി സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥിയുടെ വിലാസത്തിലാണ് രജിസ്ട്രേഷൻ നടത്തിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.