Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനടൻ അനീഷ്​ ജി...

നടൻ അനീഷ്​ ജി മേനോ​െൻറ കാർ അപകടത്തിൽ പെട്ടു

text_fields
bookmark_border
aneesh-g-menon
cancel

മലപ്പുറം: എടപ്പാള്‍-ചങ്ങരംകുളം ഹൈവേയില്‍ വെച്ച് നടൻ അനീഷ്​ ജി മേനോ​​െൻറ കാർ അപകടത്തിൽ പെട്ടു. വളാഞ്ചേരി കുണ്ടൂര്‍ പള്ളിയാലിലെ വീട്ടില്‍നിന്ന് എറണാകുളത്തേക്ക് പോകുമ്പോഴാണ് അപകടം. അനീഷി​​െൻറ കാർ വളവ്​ കഴിഞ്ഞ്​ മുന്നോട്ട്​ വരു​േമ്പാൾ ഇടതു വശത്തു നിന്നും ഒരു പിക്കപ്പ് വാൻ യൂ-ടേൺ എടുത്ത്​ വരികയും അതിവേഗത്തിൽ വന്ന അനീഷിന്‍റെ കാർ പിക്കപ്പ്​ വാനിന്​ഇടിക്കുകയുമായിരുന്നു. ഫേസ്ബുക്കിലൂടെയാണ്​ അനീഷ് അപകടവിവരം അറിയിച്ചത്​.

അനീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ന്നലെ രാവിലെ എടപ്പാൾ- ചങ്ങരംകുളം ഹൈവേയിൽ വെച്ച് എന്റെ കാർ ഒരു 'ആക്‌സിഡന്റ്'ൽ പെട്ടു! 
വളവ് കഴിഞ്ഞ് മുന്നോട്ട് വരുമ്പോൾ ഇടതു സൈഡിൽ നിന്നും ഒരു പിക്കപ്പ് പെട്ടെന്ന് 
'യു-ടേൺ' ചെയ്ത് റോഡിന്റെ നടുക്ക് വിലങ്ങു വന്നു 
അത്യാവശ്യം സ്പീഡ് ഉണ്ടായിരുന്നത്കൊണ്ട് മാക്സിമം ചവിട്ടി നോക്കിയിട്ടും കിട്ടിയില്ല..ഇടിച്ചു!! 'കാർ ടോട്ടൽ ലോസ്' ആയി.
'സീറ്റ്‌ ബെൽറ്റും എയർബാഗും' ഉണ്ടായിരുന്നത് കൊണ്ടും, വീട്ടുകാരുടെ പ്രാർത്ഥനകൊണ്ടും മാത്രമാണ് ഞാനിന്നും ജീവിക്കുന്നത്.

ആ 'പിക്കപ്പ്' ന് പകരം 
ഒരു 'ബൈക്ക്/ഓട്ടോ' ആയിരുന്നു ആ വളവിൽ അപകടപരമായ രീതിയിൽ 'യു-ടേൺ' ചെയ്തിരുന്നത് എങ്കിൽ... ഓർക്കാൻ കൂടെ പറ്റുന്നില്ല!!!
...പലപ്പോഴും നമ്മളെല്ലാവരും രക്ഷപെടുന്നത് വീട്ടിൽ ഇരിക്കുന്നവരുടെ പ്രാത്ഥനകൊണ്ടു മാത്രമാണ്!! പ്രത്യേകിച്ചു- "സൂപ്പർ ബൈക്ക്"- യാത്രികർ...
നമ്മുടെ അനുഭവങ്ങൾ ആണ് ഓരോന്നും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.. 
*വേഗത കുറക്കുക.
*ഹെൽമെറ്റ്‌ /സീറ്റ്‌ബെൽറ്റ്‌ ശീലമാക്കുക. 
*ശ്രദ്ധയോടെ ഡ്രൈവ് ചെയുക. 
ഓരോ ജീവനും വലുതാണ്.

ഇതോടൊപ്പം ചില 'ചങ്ങരംകുളം സ്വദേശികളുടെ പേരുകൾ കൂടെ പറയാം..
എടപ്പാൾ-ചങ്ങരംകുളം റൂട്ടിൽ സഞ്ചരിക്കുന്നവർ ഈ പേരുകൾ ഓർത്ത് വെക്കുക.. ഉപകാരപ്പെടും. 
- ആൻസർ, സാലി, പ്രസാദ്, ഉവൈസ് .. കൂടെ വളാഞ്ചേരി സൈഫു പാടത്ത്. 
സുഹൃത്തുക്കളെ നിങ്ങളെ പോലുള്ള മനുഷ്യ സ്നേഹികളായ യുവാക്കൾ എല്ലായിടത്തും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
"ഓരോ ജീവനും വലുതാണ്"
- അനീഷ് ജി മേനോൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentmalayalam newsmovie newsaneesh g menonactor accident
News Summary - Actor aneesh g menons car accident-movie news
Next Story