മമ്മൂട്ടി 'പഴയ സതീര്‍ഥ്യ'നെ കണ്ടെത്തി
text_fieldsകൊച്ചി: സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി പഴയ കോളജിലേക്കത്തെിയ സിനിമ താരം മമ്മൂട്ടി ഒരു പഴയ സതീര്‍ഥ്യനെ വേദിയില്‍ കണ്ടു. എത്ര ആലോചിച്ചിട്ടും ഓര്‍മയില്‍ കിട്ടാതെ വിഷമിച്ചപ്പോള്‍ പി.ടി. തോമസ് എം.എല്‍.എയോട് കാര്യം തിരക്കി. വളരെയധികം പരിചയമുള്ള ആ പഴയമുഖം ആരുടേതെന്ന് അറിയണം.
പി.ടി തോമസിന്‍െറ മറുപടിയിലൂടെയാണ് പഴയ കൂട്ടുകാരന്‍ ഷേണായി എന്ന അബ്ദുല്‍ റഹിമാനെ മമ്മൂട്ടിക്ക് മനസ്സിലായത്. തുടര്‍ന്ന് വേദിയിലത്തെിയ മമ്മൂട്ടി അത് സദസ്സിനോട് പറയുകയും ചെയ്തു. തൊപ്പി വെച്ച് വേദിയിലിരിക്കുന്ന വ്യക്തി തന്‍െറ പഴയ ചങ്ങാതിയാണെന്ന് സദസ്സിനോട് മമ്മൂട്ടി പറഞ്ഞപ്പോള്‍, വൈക്കത്തുനിന്നും എറണാകുളത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രയാണ് അബ്ദുല്‍ റഹിമാന്‍ ഓര്‍ത്തെടുത്തത്. തങ്ങള്‍ സ്ഥിരം ഒരുമിച്ചായിരുന്നു കോളജിലേക്ക് എത്തിയിരുന്നത്. മമ്മൂട്ടി ചെമ്പില്‍നിന്നും, താന്‍ കാട്ടിക്കുന്നില്‍നിന്നും കയറും. കോളജിലേക്ക് വരുന്ന വിദ്യാര്‍ഥികളായിരുന്നു ബസില്‍ പ്രധാനമായും ഉണ്ടായിരുന്നത്.
അബ്ദുല്‍ റഹിമാന്‍ എന്ന താന്‍ ഷേണായിയെക്കുറിച്ച് ഒരു കവിതയെഴുതിയതാണ് ആ പേര് വരാന്‍ കാരണം. ഈ പേര് വന്നതിലൂടെ കോളജ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റുപോയതും അദ്ദേഹം ഓര്‍മിച്ച് പറഞ്ഞു.കെ.എസ്.യു സ്ഥാനാര്‍ഥിയായിട്ടായിരുന്നു എം.എ. ഹിസ്റ്ററി റെപ്രസെന്‍േററ്റിവ് ആയി മത്സരിച്ചത്. എതിര്‍ സ്ഥാനാര്‍ഥിയുടെ പേര് മോനായി എന്നായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച അബ്ദുല്‍ റഹിമാനെ ആര്‍ക്കും മനസ്സിലായില്ല. എല്ലാവര്‍ക്കും അറിയാമായിരുന്നത് ഷേണായി എന്ന പേരായിരുന്നു. അങ്ങനെയാണ് തോറ്റുപോയതെന്ന് അദ്ദേഹം പറയുന്നു.
കേരള സര്‍വകലാശാല അസിസ്റ്റന്‍റ് രജിസ്ട്രാറായി വിരമിച്ച അബ്ദുല്‍ റഹിമാന്‍ ഇപ്പോള്‍ കാഞ്ഞിരമറ്റം ശൈഖ് ഫരീദുദ്ദീന്‍ പള്ളിയിലെ എക്സിക്യൂട്ടിവ് ഓഫിസറാണ്. ജസ്റ്റിസ് എബ്രഹാം മാത്യു, ജില്ല ജഡ്ജിയായി വിരമിച്ച മാത്തുക്കുട്ടി നേരേഴുത്ത്, റിട്ട. എസ്.പി ദിലീപ് കുമാര്‍, എജുക്കേഷനല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന രാജലക്ഷ്മി എന്നിവരൊക്കെ അന്നത്തെ കോളജിലേക്കുള്ള ബസ് യാത്രയില്‍ സഹയാത്രികരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡോ. റസിയ റഹ്മാനാണ് ഭാര്യ. അന്‍സില്‍ റഹ്മാന്‍, അഫ്സല്‍ റഹ്മാന്‍ എന്നിവര്‍ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.