പൃഥ്വിരാജും സംഘവും ജോർദാനിൽ കുടുങ്ങി
text_fieldsകൊച്ചി: നടൻ പൃഥ്വിരാജും സംവിധായകൻ െബ്ലസിയുമടക്കം ജോർദാനിൽ കുടുങ്ങി. അടിയന്തര സഹയാം ആവശ്യപ്പെട്ട് െബ്ലസി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കത്തയച്ചു. സംഭവത്തിൽ ഇടപെടണമെന്ന് ഫിലിം ചേമ്പറും ആവശ്യപ്പെട്ടു. ആട് ജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായാണ് 58 അംഗ സംഘം കഴിഞ്ഞമാസം ജോർദാനിലെത്തിയത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതോടെ നിലവിൽ കർഫ്യ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചുപേർ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ ജോർദാനിൽനിന്ന് ഉടൻ മടങ്ങണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. നാല് ദിവസം മുമ്പ് ഷൂട്ടിങ് നിർത്തിവെപ്പിച്ചിട്ടുണ്ട്.
പക്ഷെ, ഇന്ത്യയിൽ ലോക്ക്ഡൗണായതിനാലും വിമാനമില്ലാത്തതിനാലും രാജ്യത്തിലേക്ക് തിരിച്ചെത്തിക്കൽ ശ്രമകരമാണ്. അങ്ങനെയെങ്കിൽ ജോർദാനിലെ സുരക്ഷിത മേഖലയിലേക്ക് മാറ്റണമെന്നും ആവശ്യമുണ്ട്.
വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയിലാണ് ചിത്രീകരണം നടന്നിരുന്നത്. ഏപ്രിൽ എട്ടിന് ഇവരുടെ വിസ കാലാവധി തീരുമെന്നാണ് വിവരം. കൂടാതെ ഭക്ഷണവും വെള്ളവും ഏതാനും ദിവസങ്ങൾക്ക് മാത്രമാണുള്ളത്. 70 ദിവസത്തെ ഷൂട്ടിങ്ങിനായിരുന്നു സംഘം ജോർദാനിലെത്തിയത്.
രണ്ടാഴ്ച മുമ്പ് ഈ സിനിമയിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷിയെ മുൻകരുതൽ നടപടിയുടെ ഭാഗമായി ഹോട്ടലിൽ നിരീക്ഷണത്തിലാക്കിയിരുന്നു. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും അന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.