സൂപ്പർതാരങ്ങൾ പ്രതിഫലം കുറക്കും; കൈയ്യടിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍
text_fieldsകൊച്ചി: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളുടെ പ്രതിഫലം കുറക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യത്തിന് അനുകൂല നിലപാടുമായി അമ്മ. നിർമാതാക്കൾക്കുണ്ടായ സാമ്പത്തിക നഷ്ടം വ്യക്തമാണെന്നും ഈ സാഹചര്യത്തിൽ നിർമാതാക്കളുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ട് അംഗങ്ങൾക്ക് അമ്മ കത്തയച്ചിട്ടുണ്ട്. സിനിമാ ഇതര മേഖലയില്‍ ഉണ്ടായ നഷ്ടം കണക്കാക്കിയാല്‍ പലരുടെയും അവസ്ഥ ദയനീയമാണെന്നും കത്തില്‍ ചൂണ്ടികാട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം ഊഹിക്കാവുന്നതാണെന്നും സഹകരിക്കണമെന്നുമാണ് അമ്മ അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതിഫലം കുറയ്ക്കണമെന്ന് സൂചിപ്പിച്ച് അംഗങ്ങൾക്ക് അമ്മ സംഘടന കത്ത് അയച്ചതിനെ സ്വാഗതം ചെയ്ത് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തി. നിർമാതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കിയതിൽ സന്തോഷമെന്ന് പ്രസിഡൻറ് എം. രഞ്ജിത്ത് പ്രതികരിച്ചു. സിനിമയുടെ തിരിച്ചുവരവിന് ഇത് സഹായമാകുമെന്നും രഞ്ജിത്ത് പറഞ്ഞു. കോവിഡ് പ്രതിസന്ധി മലയാളസിനിമ വ്യവസായത്തെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നും താരങ്ങളുടെ പ്രതിഫലം കുറക്കുന്ന കാര്യത്തില്‍ അമ്മ ഇടപെടണമെന്നും ആവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന നേരത്തെ അമ്മക്ക് കത്ത് നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.