Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightതാരങ്ങൾ പ്രതിഫലം...

താരങ്ങൾ പ്രതിഫലം കുറക്കണം, ഇല്ലെങ്കിൽ പുതിയ സിനിമകളില്ല; മുന്നറിയിപ്പുമായി നിർമാതാക്കൾ

text_fields
bookmark_border
താരങ്ങൾ പ്രതിഫലം കുറക്കണം, ഇല്ലെങ്കിൽ പുതിയ സിനിമകളില്ല; മുന്നറിയിപ്പുമായി നിർമാതാക്കൾ
cancel

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാന്‍ ചലച്ചിത്ര താരങ്ങളും സാ​േങ്കതിക പ്രവർത്തകരും പ്രതിഫലം കുറക്കണമെന്ന ആവശ്യവുമായി നിർമാതാക്കൾ രംഗത്ത്​. താരങ്ങള്‍ പ്രതിഫലം കുറക്കണം. എങ്കിൽ മാത്രമേ ചിലവ്​ പകുതിയായി കുറയുകയുള്ളൂവെന്നും ഇല്ലെങ്കിൽ പുതിയ സിനിമകള്‍ ഉണ്ടാകില്ലെന്നും പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിര്‍മ്മാണ ചെലവ് കുറക്കുന്നതുമായി ബന്ധപ്പെട്ട് അമ്മ, ഫെഫ്ക എന്നീ സംഘടനകളുമായി ചര്‍ച്ച നടത്തും. തുടര്‍ച്ച ആവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകള്‍ക്ക് കത്തയക്കുമെന്നും അവർ അറിയിച്ചു. അതേസമയം, ഓണ്‍ലൈനായി ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിനോട് എതിര്‍പ്പില്ലെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

കോവിഡ്​ 19 വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്​ഡൗണിനെ തുടർന്ന്​ കഴിഞ്ഞ രണ്ട് മാസങ്ങളായി സിനിമ നിര്‍മ്മാണ പ്രവർത്തനങ്ങൾ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. രാജ്യം ഘട്ടം ഘട്ടമായി തുറക്കുന്നതി​​െൻറ ഭാഗമായി നിയന്ത്രണങ്ങളോടെ ചിത്രീകരണം  പുന:രാരംഭിക്കാന്‍ കേരള സര്‍ക്കാര്‍ അനുമതി നൽകിയതോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ താരങ്ങള്‍ക്ക്​ മുമ്പിൽ നിർമാതാക്കൾ പ്രതിഫലം കുറക്കണമെന്ന നിർദേശം മുന്നോട്ടുവെക്കുകയായിരുന്നു. 

സൂപ്പർതാരങ്ങൾക്ക്​ കോടികളാണ് പ്രതിഫലം. ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ മുന്നോട്ട് പോകാനാവില്ല. സിനിമ വ്യവസായത്തി​​െൻറ മടങ്ങിവരവിനായി മമ്മൂട്ടിയും മോഹന്‍ലാലും തങ്ങൾക്ക്​ പിന്തുണയറിയിച്ചിട്ടുണ്ടെന്നും നിര്‍മ്മാതാക്കള്‍ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala film producers associationfilm producers association
News Summary - actors should cut salary producers-movie news
Next Story