നടിയെ ആക്രമിച്ച കേസ്: സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈകോടതിയിൽ
text_fieldsകൊച്ചി: യുവ നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിെൻറ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് ഹൈകോടതിയിൽ. കേസുമായി ബന്ധപ്പെട്ട സത്യം പുറത്തു വരണമെങ്കിൽ സംസ്ഥാന പൊലീസിെൻറ നിയന്ത്രണത്തിലല്ലാത്ത സി.ബി.െഎ പോലുള്ള സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിരിക്കുന്നത്.
കേസിൽ അറസ്റ്റിലായ ആദ്യ പ്രതികൾ കെട്ടിച്ചമച്ച നുണയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയതെന്ന് ഹരജിയിൽ പറയുന്നു. ഇത് ദുരുദ്ദേശ്യപരമാണ്. ന്യായമായ അന്വേഷണവും വിചാരണയും ഭരണഘടന നൽകുന്ന അവകാശമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് അറിവു പോലുമില്ലാത്ത തന്നെ പങ്കാളിത്തം ആരോപിച്ച് കേസിൽ പ്രതിയാക്കിയത് അസാധാരണ നടപടിയാണ്. സ്വതന്ത്ര ഏജൻസി അന്വേഷിക്കാത്ത പക്ഷം സത്യം എെന്നന്നേക്കുമായി കുഴിച്ചു മൂടപ്പെടും.
തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് കാറിൽ വരികയായിരുന്ന യുവനടിയെ ആക്രമിച്ച സംഭവത്തിന് പിന്നിലെ പങ്കാളിത്തം ആരോപിച്ച് 2017 ജൂലൈ പത്തിനാണ് ദിലീപിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരായ ആരോപണം. കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയടക്കം ഏഴ് പ്രതികൾക്കെതിരെ 2017 മാർച്ച് 18ന് അന്വേഷണ സംഘം കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. ആദ്യ കുറ്റ പത്രത്തിൽ പറയുന്ന ആക്രമണ കാരണത്തിന് വിരുദ്ധമായ കണ്ടെത്തലാണ് തന്നെ പ്രതിയാക്കി അന്വേഷണ സംഘം നൽകിയ അനുബന്ധ കുറ്റപത്രത്തിൽ പറയുന്നതെന്ന് ഹരജിയിൽ ദിലീപ് ആരോപിക്കുന്നു. സത്യസന്ധതയില്ലാത്തതും ദുരുദ്ദേശ്യപരവുമായ അന്വേഷണമാണ് കേസിൽ നടന്നത്. അതിനാൽ വിചാരണയും ന്യായമായിരിക്കുമെന്ന് കരുതുന്നില്ല. ഇൗ സാഹചര്യത്തിൽ കേസ് വീണ്ടും രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ സി.ബി.ഐയ്ക്ക് നിർദേശം നൽകണമെന്നാണ് ദിലീപിെൻറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.