തുമ്പുണ്ടാക്കാൻ സഹായിച്ചത് കാണാമറയത്തെ പാലക്കാട്ടുകാരൻ
text_fields
കൊച്ചി: ഒാടുന്ന വാഹനത്തിൽ നടി ആക്രമിക്കപ്പെട്ട സംഭവം ജനപ്രിയ നായകൻ ദിലീപിെൻറ അറസ്റ്റിലെത്തി നിൽക്കുേമ്പാൾ കേസിന് തുമ്പുണ്ടാക്കാൻ സഹായിച്ച ആ പാലക്കാട്ടുകാരൻ ഇപ്പോഴും കാണാമറയത്ത്. എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന തികച്ചും സാധാരണക്കാരനായ ഇയാൾ നൽകിയ വിലപ്പെട്ട വിവരങ്ങളാണ് കേസിൽ നിർണായക വഴിത്തിരിവുകൾ സൃഷ്ടിച്ചത്. അന്വേഷണം ശരിയായ ദിശയിലൂടെ കൊണ്ടുപോകാൻ സഹായിച്ച വിവരങ്ങൾ നൽകിയ ആ വ്യക്തിയെ സംബന്ധിച്ച കാര്യങ്ങളൊന്നും പൊലീസ് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ പേരും മറ്റ് കൂടുതൽ വിവരങ്ങളും അന്വേഷണ സംഘത്തിലെ ഏതാനും ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രമേ അറിയൂ.
പൾസർ സുനി അറസ്റ്റിലാകുന്നതിന് മുമ്പ് ഒരു ദിവസം പാലക്കാട് സ്വദേശി എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. എറണാകുളത്തുനിന്ന് കയറിയ ഒരു വനിത അഭിഭാഷകയും ട്രെയിനിലുണ്ടായിരുന്നു. ഇവരുടെ ഫോൺ സംഭാഷണത്തിൽനിന്നാണ് നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ചില സുപ്രധാന സൂചനകൾ പാലക്കാട് സ്വദേശിക്ക് ലഭിച്ചത്. വിവരം ഉടൻ ആലുവ പൊലീസിന് കൈമാറി. തിരുവനന്തപുരത്ത് ഇറങ്ങിയ അഭിഭാഷകയെ ആലുവ പൊലീസ് അറിയിച്ചതനുസരിച്ച് റെയിൽേവസ്റ്റേഷനിൽ ചോദ്യം ചെയ്തു. ഇതിലൂടെയാണ് സംഭവത്തിന് പിന്നിലെ കൂടുതൽ വിവരങ്ങളും പ്രതികളെക്കുറിച്ച സൂചനകളും പൊലീസിന് ലഭിച്ചത്. സാധാരണക്കാരനായ പാലക്കാട് സ്വദേശിയാണ് കേസിന് തുമ്പുണ്ടാക്കാൻ സഹായിച്ചതെന്ന് അന്വേഷണ സംഘത്തിന് മേൽനോട്ടം വഹിക്കുന്ന എ.ഡി.ജി.പി ബി. സന്ധ്യയും വ്യക്തമാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി നൽകിയ മറ്റ് വിവരങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും അതിൽ പങ്കാളികളായവരെക്കുറിച്ചും വിവിധ കേന്ദ്രങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചുവരുകയാണ്. കിട്ടിയ വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ സിനിമക്കകത്തും പുറത്തുമുള്ളവരെ പരസ്യമായും രഹസ്യമായും ചോദ്യം ചെയ്യുന്ന നടപടിയും തുടരുന്നുണ്ട്. പാലക്കാട് സ്വദേശിയെ പോലെ കാണാമറയത്തുള്ള ഒേട്ടറെപ്പേർ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.