നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് 'ലക്ഷ്യ'യിൽ ഏൽപ്പിച്ചെന്ന് പൾസർ സുനി
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ടതിെൻറ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് ദിലീപിെൻറ ഭാര്യയും നടിയുമായ കാവ്യ മാധവെൻറ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ഏൽപിച്ചതായി ജയിലിൽ കഴിയുന്ന മുഖ്യപ്രതി പൾസർ സുനിയുടെ മൊഴി. കാക്കനാട് മാവേലിപുരത്ത് കാവ്യ മാധവൻ നടത്തുന്ന ഒാൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ കൂട്ടുപ്രതി വിജീഷ് വഴി കാർഡ് ഏൽപിച്ചെന്നാണ് സുനി പൊലീസിന് മൊഴി നൽകിയത്. എന്നാൽ, കാർഡ് ആരാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.
ദൃശ്യങ്ങൾ പകർത്തിയ കാർഡ് കായലിൽ ഉപേക്ഷിെച്ചന്നായിരുന്നു സുനിയുടെ ആദ്യ മൊഴി. പിന്നീട്, അഭിഭാഷകനെ ഏൽപിെച്ചന്ന് മാറ്റി. ഇതിനുപിന്നാലെയാണ് കാവ്യയുടെ സ്ഥാപനത്തിൽ ഏൽപിച്ചെന്ന പുതിയ മൊഴി. ഇൗ കാർഡിന് വേണ്ടിയാണ് പൊലീസ് ശനിയാഴ്ച കാവ്യയുടെ സ്ഥാപനത്തിൽ മൂന്നുമണിക്കൂറോളം പരിശോധന നടത്തിയതെന്നാണ് സൂചന. എന്നാൽ, കാർഡ് കണ്ടെത്താനായില്ല.
കാർഡ് സംബന്ധിച്ച സുനിയുടെ മൊഴിയിലെ വൈരുധ്യവും ലക്ഷ്യയിലെ പണമിടപാടുകളും കമ്പ്യൂട്ടറിലെ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്ഥാപനത്തിൽനിന്ന് പിടിച്ചെടുത്ത സി.സി ടി.വി ദൃശ്യങ്ങൾ വിശദ പരിശോധനക്ക് സി-ഡിറ്റിന് കൈമാറി. അന്വേഷണം വഴിതിരിച്ചുവിടാനാണോ സുനി ഇത്തരമൊരു മൊഴി നൽകിയതെന്നും അന്വേഷിക്കുന്നുണ്ട്. ഒന്നര കോടി രൂപ ആവശ്യപ്പെട്ട് സുനി ജയിലിൽനിന്ന് ദിലീപിന് അയച്ച കത്തിൽ കാക്കനാെട്ട കടയെക്കുറിച്ച് പരാമർശിച്ചിരുന്നു.
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്. കാവ്യ മാധവെൻറ വെണ്ണലയിലെ വീട്ടിൽ പരിശോധനക്ക് ശനിയാഴ്ച രണ്ടുതവണ പൊലീസ് എത്തിയെങ്കിലും ആളില്ലാത്തതിനാൽ മടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.