Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനടിയെ ആക്രമിച്ച സംഭവം:...

നടിയെ ആക്രമിച്ച സംഭവം: രേഖകളുടെ പട്ടികയും സത്യവാങ്​മൂലവും കോടതിയിൽ 

text_fields
bookmark_border
Dileep
cancel

അ​ങ്ക​മാ​ലി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ വി​ചാ​ര​ണ​കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ക്കാ​നു​ള്ള രേ​ഖ​ക​ളു​ടെ പ​ട്ടി​ക​യും സ​ത്യ​വാ​ങ്മൂ​ല​വും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ചു. 

കേ​സ് ന​ട​പ​ടി നീ​ണ്ടു​പോ​കു​ന്ന​തി​ലും രേ​ഖ​ക​ള്‍ സം​ബ​ന്ധി​ച്ച അ​വ്യ​ക്ത​ത​യി​ലും കോ​ട​തി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പെ​രു​മ്പാ​വൂ​ര്‍ സി.​ഐ ബൈ​ജു പൗ​ലോ​സ് 760 രേ​ഖ​ക​ള്‍ ഉ​ള്‍പ്പെ​ട്ട പ​ട്ടി​ക സ​മ​ര്‍പ്പി​ച്ച​ത്. പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ള്‍, മൊ​ഴി​ക​ള്‍, സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍, മെ​മ്മ​റി കാ​ര്‍ഡ്, പെ​ന്‍ ഡ്രൈ​വ് തു​ട​ങ്ങി​യ തെ​ളി​വു​ക​ളും രേ​ഖ​ക​ളു​മാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്.

ഇ​വ​യി​ല്‍ ചി​ല സു​പ്ര​ധാ​ന രേ​ഖ​ക​ള്‍ ഒ​ഴി​കെ​യു​ള്ള​വ പ്ര​തി​ക​ള്‍ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ബു​ധ​നാ​ഴ്ച വ​രെ പ്ര​തി​ക​ള്‍ക്ക് കോ​ട​തി സ​മ​യം അ​നു​വ​ദി​ച്ചു. എ​ട്ടാം പ്ര​തി ന​ട​ന്‍ ദി​ലീ​പ്, മു​ഖ്യ​പ്ര​തി പ​ള്‍സ​ർ സു​നി​യെ​ന്ന സു​നി​ല്‍കു​മാ​ര്‍, ര​ണ്ടാം പ്ര​തി മാ​ര്‍ട്ടി​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ വി​വി​ധ രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍പ്പി​ച്ച ഹ​ര​ജി​ക​ളും ബു​ധ​നാ​ഴ്​​ച​യാ​കും പ​രി​ഗ​ണി​ക്കു​ക.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesactress attack casemalayalam newsActor Dileep
News Summary - actress attack case- movies
Next Story