ദിലീപിനെതിരായ കുറ്റപ്പത്രം കോടതി സ്വീകരിച്ചു
text_fieldsഅങ്കമാലി: യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ സമർപ്പിച്ച കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. നടിയെ ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് നവംബര്‍ 22ന് അനുബന്ധകുറ്റപത്രം സമര്‍പ്പിച്ചത്.
1452 പേജുള്ള കുറ്റപത്രത്തിൽ 215 സാക്ഷിമൊഴികളും 18 രേഖകളുമാണുള്ളത്. കേസിലെ സാക്ഷികളില്‍ 50 പേര് സിനിമാരംഗത്തുള്ളവരാണ്. സൂക്ഷ്മപരിശോധനക്കിടെ കെണ്ടത്തിയ സാങ്കേതികപ്പിഴവുകള്‍ കോടതിയുടെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരായി തിരുത്തിയശേഷമാണ് ചൊവ്വാഴ്ച കുറ്റപത്രം സ്വീകരിച്ചത്. കുറ്റപത്രം പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തിനൽകിയെന്നും ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ആരോപിച്ച് ദിലീപ് അങ്കമാലി കോടതിയില്‍ പരാതി നൽകിയിരുന്നു. തുടര്‍ന്ന്, കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. ദിലീപിെൻറ ആരോപണം അടിസ്ഥാനരഹിതവും തെറ്റിദ്ധാരണജനകവുമാണെന്നായിരുന്നു പൊലീസിെൻറ വിശദീകരണം. ഇതിന്മേൽ അഭിപ്രായം ബോധിപ്പിക്കാന്‍ വെള്ളിയാഴ്ചവരെ ദിലീപിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്. കുറ്റപത്രം സ്വീകരിച്ചതോടെ ദിലീപ് അടക്കം പ്രതികള്‍ക്ക് കോടതി ഉടന്‍ സമന്‍സ് അയക്കും. പ്രതികളെ വിളിച്ചുവരുത്തിയശേഷമാകും വിചാരണനടപടികള്‍ക്കായി കുറ്റപത്രം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കൈമാറുക. വിചാരണ ഏത് കോടതിയിൽ വേണമെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തീരുമാനിക്കും. ദിലീപ് ഉൾപ്പെടെ 12 പ്രതികളാണുള്ളത്. രണ്ടുപേരെ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.