നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിൽ; ദൃശ്യങ്ങൾ ലഭിച്ചതായി സൂചന
text_fieldsകൊച്ചി : നടിയെ തട്ടികൊണ്ടുപോയ കേസിന്‍റെ അന്വേഷണം നിർണായക ഘട്ടത്തിലെത്തിയതായി സൂചന. നടി ആക്രമിക്കപ്പെട്ടതിെൻറ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് ദിലീപിെൻറ ഭാര്യയും നടിയുമായ കാവ്യ മാധവെൻറ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ഏൽപിച്ചതായി ജയിലിൽ കഴിയുന്ന മുഖ്യപ്രതി പൾസർ സുനി മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കാക്കനാട് മാവേലിപുരത്ത് കാവ്യ മാധവൻ നടത്തുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. സുനിയോ കൂട്ടുപ്രതി വിജീഷോ ലക്ഷ്യയിൽ എത്തിയിരുന്നോ എന്നറിയാനാണ് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നത്.
അതേസമയം, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടിങ്ങിയ മെമ്മറി കാർഡ് പൊലീസിന് ലഭിച്ചതായും സൂചനയുണ്ട്. ദൃശ്യങ്ങൾ പകർത്തിയ കാർഡ് കായലിൽ ഉപേക്ഷിെച്ചന്നായിരുന്നു സുനിയുടെ ആദ്യ മൊഴി. പിന്നീട്, അഭിഭാഷകനെ ഏൽപിെച്ചന്ന് മാറ്റി. ഇതിനുപിന്നാലെയാണ് കാവ്യയുടെ സ്ഥാപനത്തിൽ ഏൽപിച്ചെന്ന് മൊഴി നൽകിയത്.
ഇതിനിടെ, സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ നടക്കാൻ സാധ്യതയുണ്ടെന്നറിയുന്നു. കേസിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന്‍റെ ഭാഗമായി നടൻ ദിലീപിനെയും സംവിധായകൻ നാദിർഷയെയും ഒരിക്കൽ കൂടി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന്‍റെ ചിത്രമായ ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്‍റെ തൃശൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ ചിത്രങ്ങള്‍ ഇന്നലെ പുറത്തു വന്നിരുന്നു. പുഴക്കലിലെ കിണറ്റിങ്കൽ ടെന്നീസ് ക്ലബ്ബിലാണ് ആരാധകര്‍ക്കൊപ്പം ദിലീപ് എടുത്ത സെല്‍ഫിയില്‍ പള്‍സര്‍ സുനിയും ഉളളതായി വ്യക്തമാകുന്നത്. ചിത്രങ്ങളെടുത്ത ക്ളബിലെ ജീവനക്കാരെ പൊലീസ് ആലുവ പൊലീസ് ക്ളബിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുത്തു. ഷൂട്ടിംഗ് സമയത്ത് ആരെല്ലാം ദിലീപിനെ കാണാനെത്തി എന്നതടക്കമുള്ള വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്.
ദിലീപും സുനിയും നേരത്തെ എപ്പോഴെങ്കിലും ക്ലബ്ലിൽ വന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പള്‍സര്‍ സുനിയെ തനിക്ക് പരിചയമില്ലെന്നും ഓര്‍മ്മയില്‍ പോലും ഇല്ലാത്തയാളാണെന്നും ദിലീപ് നേരത്തെ പറഞ്ഞിരുന്നു. ഇത്തരക്കാരുമായി താനൊരിക്കലും കൂട്ടുകൂടുകയില്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.