Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനടി പാര്‍വതിയുടെ കാര്‍...

നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പെട്ടു

text_fields
bookmark_border
parvathy-accident
cancel

ആലപ്പുഴ: നടി പാർവ്വതി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ആലപ്പുഴ പൂങ്കാവ് ജംങ്ഷനിൽ വെച്ച് തിങ്കളാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം. കൊച്ചിയിൽ താരസംഘടനയുടെ സ്റ്റേജ്ഷോയായ അമ്മമഴവില്ലിൽ പങ്കെടുത്ത ശേഷം  തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു താരം.

ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്‍റെ മുൻഭാഗം തകർന്നു. എന്നാൽ നടിക്കോ കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകൾക്കോ പരിക്കില്ല. ഉടൻതന്നെ ട്രാഫിക്ക് പൊലീസ് സ്ഥലത്തെത്തി നടിയെയും സഹായികളെയും മറ്റൊരു വാഹനത്തിൽ കയറ്റിവിട്ടു. അപകടത്തെ തുടർന്ന് നാട്ടുകാരും തടിച്ചുകൂടിയതോടെ ദേശീയപാതയിൽ അൽപ്പനേരം ഗതാഗതകുരുക്ക് ഉണ്ടായി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentmalayalam newsmovie newsActress Parvathi
News Summary - Actress parvathy's car accident-movie news
Next Story