Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2018 10:14 PM GMT Updated On
date_range 3 Feb 2018 9:21 AM GMTസനൂഷക്ക് ഡി.ജി.പിയുടെ ആദരം; ധൈര്യം മാതൃകപരമെന്ന് ബെഹ്റ
text_fieldsbookmark_border
തിരുവനന്തപുരം: സഹയാത്രികർ നിഷ്ക്രിയരായി നോക്കിനിന്നപ്പോൾ ട്രെയിനിൽ തന്നെ ശല്യംചെയ്തയാൾക്കെതിരെ ശക്തമായി പ്രതികരിക്കാനും പ്രതിയെ പിടികൂടി പൊലീസിലേൽപിക്കാനും ധൈര്യംകാട്ടിയ യുവനടി സനൂഷക്ക് ഡി.ജി.പിയുടെ ആദരം.
വെള്ളിയാഴ്ച പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രതിസന്ധിഘട്ടത്തിൽ കാട്ടിയ ധൈര്യത്തിന് പൊലീസിൻെറ സർട്ടിഫിക്കറ്റ് ഡി.ജി.പി ലോക്നാഥ് െബഹ്റ സനൂഷക്ക് സമ്മാനിച്ചു. സമപ്രായക്കാരായ പെൺകുട്ടികൾക്ക് ധൈര്യംനൽകാനുള്ള പ്രചോദനമായി പ്രവർത്തിക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു. ‘ഇതൊരു തുടക്കമാണ്. ഇനിയും ഏറെ മുന്നോട്ടുപോകണം. സംസ്ഥാനത്ത് വനിത സുരക്ഷ ഏറെ പ്രധാനപ്പെട്ടതാണ്. കുറ്റകൃത്യം നേരിടാൻ സനൂഷ കാട്ടിയ ധൈര്യം മാതൃകപരമാണ്. ട്രെയിനിലുണ്ടായിരുന്ന രണ്ടുപേർ മാത്രമാണ് അവരെ സഹായിച്ചത്. കണ്ടുനിന്നവർക്കെതിരേ നടപടിയെടുക്കാൻ പറ്റില്ലല്ലോ. പ്രതിസന്ധികളിൽ സഹജീവികളെ ഒറ്റക്കാക്കുന്ന മനോഭാവത്തിൽ മാറ്റംവരുത്തണം’ -ഡി.ജി.പി പറഞ്ഞു.
പൊലീസിെൻറ പിന്തുണക്ക് സനൂഷ നന്ദി പറഞ്ഞു. ‘സ്വന്തംകാര്യം മാത്രം നോക്കുന്ന മനോഭാവം മാറ്റണം. പ്രശ്നങ്ങളുണ്ടാകുമ്പോൾ സത്യത്തിെൻറ കൂടെ നിൽക്കണം. എല്ലാ സ്ത്രീകൾക്കും സമൂഹത്തിൽ സുരക്ഷിതമായി ജീവിക്കാൻ സാഹചര്യമുണ്ടാവണം. മോശമായ പെരുമാറ്റമുണ്ടായാൽ പ്രതികരിക്കാൻ മടികാട്ടരുത്’ -സനൂഷ പറഞ്ഞു. എ.ഡി.ജി.പി ആനന്ദകൃഷ്ണൻ, ഐ.ജി. ദിനേന്ദ്ര കശ്യപ്, സനൂഷയുടെ മാതാപിതാക്കൾ എന്നിവരും സന്നിഹിതരായിരുന്നു.
ബുധനാഴ്ച രാത്രി തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസിലെ എസി- എ വൺ കോച്ചിൽ യാത്രചെയ്യുകയായിരുന്ന താരത്തെ സഹയാത്രികനായ തമിഴ്നാട് വില്ലുകുറി സ്വദേശി ആേൻറാ ബോസാണ് അപമാനിക്കാൻ ശ്രമിച്ചത്. തുടർന്ന് നടി ബഹളംവെക്കുകയും ആേൻറാ ബോസിനെ യാത്രക്കാരായ രണ്ടുപേരുടെ സഹായത്തോടെ പിടികൂടുകയുമായിരുന്നു. തുടർന്ന് നടിയുടെ പരാതിയിൽ തൃശൂർ റെയിൽവേ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
തൃശൂർ: സനുഷയെ ട്രെയിനിൽ അപമാനിച്ച സംഭവത്തിൽ പ്രതി കന്യാകുമാരി സ്വദേശി വില്ലുകുറി ആേൻറാ ബോസിെൻറ ജാമ്യാപേക്ഷ തൃശൂർ സി.ജെ.എം കോടതി തള്ളി. സ്ത്രീക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് പരാതിക്കാരിയുടെ സുരക്ഷയെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി മനപ്പൂർവമല്ലെന്ന പ്രതിയുടെ വാദം കോടതി നിരാകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story