മോഹൻലാലിനൊപ്പമുള്ള സിനിമ, ലാൽ തീരുമാനിക്കട്ടെ.. ഫേസ്ബുക്ക് ലൈവിൽ ശോഭന
text_fieldsചെന്നൈ: അങ്ങനെയൊന്നും ആർക്കും പിടി തരാത്ത നടി ശോഭന ഫേസ് ബുക്ക് ലൈവിലെത്തിയത് ആരാധകർക്ക് ആവേശമായി. സിനിമയെക്ക ുറിച്ചും നൃത്തത്തെക്കുറിച്ചുമൊക്കെ ഒരുപാട് നേരം ആരാധകരുമായി ശോഭന സംസാരിച്ചു.
‘സിനിമയെ വളരെയധികം സ്നേഹി ക്കുന്നു. അത് നൽകുന്ന പോസിറ്റിവിറ്റി വളരെ വലുതാണ്. ആരാധകരുടേയും അവരുടെ സ്നേഹത്തിനും നടുവിൽ നിൽക്കുമ്പോൾ വല്ല ാത്ത കംഫർട്ട് സോണിലാണെന്ന് തോന്നും. ജീവിതത്തില്‍ അത്രയും കംഫര്‍ട്ട് ആയാല്‍ ശരിയാവില്ലെന്നു തോന്നിയതുകൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നത്’. 80കളിലും 90കളിലും മലയാളസിനിമയില്‍ നിറസാന്നിധ്യമായിരുന്നു ശോഭന. ഒട്ടേറെ അവാർഡുകളും വാരിക്കൂട്ടി. മണിച്ചിത്രത്താഴിലെ നാഗവല്ലിയായി പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ട നേടിയ താരം സിനിമയില്‍ നിന്നും വിട്ടുനിന്നതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ.
മമ്മൂക്ക എപ്പോഴും സീനിയർ എന്ന അകലം പാലിക്കുന്ന ആളാണെന്നും എന്നാൽ വളരെ നല്ല നടനും മനുഷ്യനും ആണെന്നും ശോഭന പറഞ്ഞു. മോഹൻലാലും താനും അടുത്ത സുഹൃത്തുക്കളാണ്. '80സ്' ഗ്രൂപ്പിൽ സജീവമാണ്. എന്നാണ് മോഹൻലാലിനോടൊപ്പമുള്ള അടുത്ത സിനിമ എന്ന ചോദ്യത്തിന് "താൻ എന്നേ ഒരുക്കമാണ്. അത് തീരുമാനിക്കേണ്ടത് മോഹൻലാലാണ്" എന്നായിരുന്നു ഉത്തരം.
ഇന്നലെ, ഏപ്രില്‍ 18, മണിച്ചിത്രത്താഴ്, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയ ചിത്രങ്ങള്‍ ഏറെ പ്രിയപ്പെട്ടതാണെന്നും ശോഭന പറഞ്ഞു. മാനസികമായി ഏറെ വെല്ലുവിളി ഉയർത്തിയ ചിത്രമാണ് മണിച്ചിത്രത്താഴ്. അതേസമയം ഏറ്റവും അധികം ആസ്വദിച്ച് ചെയ്ത സിനിമ തേന്മാവിന്‍ കൊമ്പത്ത് ആണെന്നും ശോഭന പറഞ്ഞു.
2016ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ‘തിര’ക്ക് ശേഷം ചലച്ചിത്ര ലോകത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. നീണ്ട കാലത്തെ ഇടവേളക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ശോഭനക്ക് മികച്ച വരവേല്‍പാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.