വഴിയെ പോകുന്നവരെല്ലാം ഇപ്പോൾ സിനിമയെടുക്കുന്നു -അടൂർ
text_fieldsഡിജിറ്റല്‍ സാങ്കേതികവിദ്യ വന്ന ശേഷം വഴിയെ പോകുന്നവര്‍ പോലും സിനിമയെടുക്കുകയാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃ ഷ്ണൻ. മോഹന്‍ലാല്‍ പുലിയെ പിടിക്കാന്‍ പോകുന്ന സിനിമ ചന്ദനക്കുറിയും തൊട്ട് വെളുപ്പിനെ തന്നെ തിയേറ്ററില്‍ പോയി കാണുന്നവരായി മലയാളി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വഴുതക്കാട് വിമന്‍സ് കോളേജില്‍ ചലച്ചിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കര്യം പറഞ്ഞത്.
സിനിമയോടുള്ള ഇത്തരം സമീപനം അപമാനകരമാണ്. ഇന്നും ഇന്നലെയും ഭേദപ്പെട്ട മികച്ച സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ചലച്ചിത്രകലയുടെ സാങ്കേതികവിദ്യകളോ സൗന്ദര്യാത്മകതയോ ഒന്നും അറിയാതെയാണ് പലരും സിനിമയെടുക്കുന്നത്. ഇന്ത്യയിലെയും ലോകത്തെയും മികച്ച സിനിമകള്‍ കാണാതെയും ഒരു തരത്തിലുള്ള അറിവുകളും സമ്പാദിക്കാതെയുമാണ് സിനിമ എടുക്കുന്നത്. എന്നാൽ ആ ചിത്രങ്ങൾ കാണാന്‍ ആളുണ്ടാവില്ല എന്നതാണു ഫലം. ആരും കാണാന്‍ വന്നില്ലെങ്കിലുള്ള ആക്ഷേപം കാണികള്‍ക്ക് നിലവാരം ഇല്ലെന്നായിരിക്കും. അല്ലെങ്കില്‍ ആര്‍ട് ഫിലിം എന്ന് അധിക്ഷേപിക്കും. കലാപരമായ സിനിമ എടുക്കുന്നവരെ ആക്ഷേപിക്കുന്ന നിലപാടാണ് ഇതെന്നും അടൂര്‍ ഗോപാലകൃഷണന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.