മലയാള സിനിമയുടെ സ്ഥാനം മറാത്തി സിനിമകള്‍ അപഹരിച്ചു –അടൂര്‍ ഗോപാലകൃഷ്ണന്‍
text_fields
തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പഠിച്ച് തന്‍െറ നേതൃത്വത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റിലെ ഫയലില്‍ ഒളിപ്പിച്ചതായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ ശിപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപനങ്ങള്‍ നടന്നതല്ലാതെ അതുസംബന്ധിച്ച് ഉത്തരവുപോലും ഇറക്കിയിട്ടില്ല. പുതിയ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പറയുന്നത് സ്വാഗതാര്‍ഹമാണ്. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും മലയാള സിനിമക്കുണ്ടായിരുന്ന സ്ഥാനം ഇപ്പോള്‍ മറാത്തി സിനിമക്കാണ് ലഭിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മഹാരാഷ്ട്ര സര്‍ക്കാര്‍ മറാത്തി സിനിമയെ പ്രോത്സാഹിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഫലമാണിത്. സംസ്ഥാനത്തെ 70 ശതമാനം തിയറ്ററിലും സിനിമയിലെ യഥാര്‍ഥ ശബ്ദം പോലും കാഴ്ചക്കാരില്‍ എത്തിക്കാന്‍ പറ്റാത്തവയാണ്. തിയറ്ററുകളെ അടിയന്തരമായി ഗ്രേഡ് ചെയ്യുകയും വര്‍ജ്യമായവക്ക് പ്രവര്‍ത്തനാനുമതി തടയുകയും വേണം. യഥാര്‍ഥ ടിക്കറ്റിന്‍െറ കണക്ക് പുറത്തുവിടാതെ വിതരണക്കാരും തിയറ്ററുകളുമാണ് കൊള്ളലാഭമുണ്ടാക്കുന്നത്.
സിനിമ നിര്‍മാതാവ് ഒഴികെയുള്ളവര്‍ എല്ലാവരും പണംവാരുന്നതാണ് രീതി. മന്ത്രിമാര്‍പോലും ഇവര്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. കേരള സ്റ്റേറ്റ് ഫിലിം അതോറിറ്റി രൂപവത്കരിക്കണമെന്ന് കമ്മിറ്റി ശിപാര്‍ശ ചെയ്തത് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനാണ്. ചിലര്‍ അഭിനയിച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല എന്നുപറയാന്‍ വിതരണക്കാര്‍ക്കോ തിയറ്റര്‍ ഉടമകള്‍ക്കോ അവകാശമില്ല. സിനിമയില്‍ പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതിക്കാണിക്കുന്നതിനുപകരം ഹാനികരമായവ നിരോധിക്കാന്‍ ബന്ധപ്പെട്ടവര്‍ എന്തുകൊണ്ട് തയാറാകുന്നില്ളെന്നും അടൂര്‍ ചോദിച്ചു. സിനിമയില്‍ സെന്‍സര്‍ഷിപ്പിന്‍െറ ആവശ്യം ഇല്ല. എത്രത്തോളം മോശമാക്കുന്നുവോ അത്രയും റേറ്റിങ് കൂടും എന്നതാണ് ചാനലുകളുടെ അവസ്ഥയെന്നും അടൂര്‍ പറഞ്ഞു.
നൂറുകോടി ക്ളബിന്‍െറ ഗുണം നിര്‍മാതാവിന് ?
തിരുവനന്തപുരം: മലയാള സിനിമ നൂറുകോടി ക്ളബില്‍ കയറിയതിന്‍െറ ഗുണം ആ സിനിമയുടെ നിര്‍മാതാവിനും വിതരണക്കാര്‍ക്കും തിയറ്ററുകള്‍ക്കും കിട്ടുമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. ‘പുലി മുരുകന്‍’ സിനിമ 100 കോടി ക്ളബില്‍ കയറിയതിന്‍െറ ഗുണം മലയാള സിനിമക്ക് ലഭിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.