എെൻറ പ്രവൃത്തികൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു - അഹാന കൃഷ്ണ
text_fieldsകഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ് നടി അഹാന കൃഷ്ണ. തിരുവനന്തപുരത്തെ ട്രിപ്പിൾ ലോക്ഡൗണും സ്വർണ്ണക്കടത്ത് കേസും പരാമർശിച്ചുകൊണ്ട് അഹാന ഇൻസ്റ്റഗ്രാമിലിട്ട സ്റ്റോറിയായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പിന്നാലെ താരത്തിന് നേരെ സൈബർ ആക്രമണം നടന്നിരുന്നു. ഇൗ സ്റ്റോറിക്ക് ഒരു വ്യക്തിയിട്ട കമൻറ് പകുതിമാത്രം പോസ്റ്റ് ചെയ്ത് മറുപടി നൽകിയതിനെതിരെ താരത്തിന് വീണ്ടും വിമർശനം നേരിടേണ്ടി വന്നു.
എന്നാൽ, ഫേസ്ബുക്കിലൂടെ താരം ക്ഷമചോദിച്ച് രംഗത്തെത്തി. കഴിഞ്ഞ ദിവസം താൻ പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ പേരിൽ നിരവധി വിമർശനങ്ങളാണ് നേരിടേണ്ടി വന്നതെന്നും ആരെയും മന:പൂർവം ദ്രോഹിക്കാനല്ല താനതു ചെയ്തതെന്നും അഹാന പറഞ്ഞു. ഫോളോവേഴ്സ് ആണ് തെൻറ സമ്പത്തെന്നും ആരാധകരുടെ പിന്തുണയും സ്നേഹവും ഇനിയും തനിക്ക് വേണമെന്നും അഹാന പോസ്റ്റിലൂടെ വ്യക്തമാക്കി.
അഹാന കൃഷ്ണയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം
ഒരുപാട് വർഷങ്ങളായി സോഷ്യൽ മീഡിയയിലും പുറത്തും നിങ്ങളെല്ലാവരുടെയും അകമഴിഞ്ഞ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചവരാണ് ഞാനും എെൻറ കുടുംബവും. അതു കൊണ്ടു തന്നെ നിങ്ങളോരോരുത്തരും ഞങ്ങൾക്ക് അത്രയേറെ പ്രിയപ്പെട്ടവരാണ്.
ഞാൻ പോസ്റ്റ് ചെയ്ത ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ ചുവട് പിടിച്ച് ഒട്ടനവധി മെസേജുകളാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് ലഭിച്ചത്, അതിൽ ഭൂരിപക്ഷവും ആവശ്യപ്പെട്ടത് ആ സ്റ്റോറിയിൽ പരാമർശിക്കപ്പെട്ട വ്യക്തിയോടും, അതോടൊപ്പം ആ സ്റ്റോറി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോടും ഒരു വിശദീകരണം നൽകണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിൽ എെൻറ ചുറ്റിലും ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും, അതെല്ലാം പ്രോസസ്സ് ചെയ്തെടുക്കാൻ എനിക്കൊരല്പം സാവാകാശം ആവശ്യമായിരുന്നു. ഒരിക്കലും ആ വ്യക്തിയെ വേദനിപ്പിക്കുക എന്നതോ, കുറ്റക്കാരനായി ഫ്രെയിം ചെയ്യുക എന്നതോ ആയിരുന്നില്ല എെൻറ ഉദ്ദേശം. എെൻറ പോസ്റ്റിനു താഴെ ആ വ്യക്തിയിട്ട കമൻറിലെ ചില ഭാഗങ്ങളോടുള്ള എെൻറ അഭിപ്രായ വ്യത്യാസം അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആ ഭാഗം മാത്രമായി സ്റ്റോറിയിൽ ഉൾപ്പെടുത്തിയത്.
മുകളിൽ പറഞ്ഞത് പോലെ ഒരാളെയും വേദനിപ്പിക്കുക എന്നതോ, തെറ്റുക്കാരനായി ചിത്രീകരിക്കുക എന്നതോ ഒന്നുമായിരുന്നില്ല എെൻറ ഉദ്ദേശം, മറിച്ച് അദ്ദേഹത്തിെൻറ പരാമർശത്തിനു മറുപടി കൊടുക്കുക എന്നത് മാത്രമായിരുന്നു. ഈ നിമിഷത്തിൽ എെൻറ ഉദ്ദേശശുദ്ധി തെളിയിക്കുക എന്നതിനുമപ്പുറം പ്രാധാന്യം എെൻറ പ്രവൃത്തികൾ ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് നിരുപാധികം ക്ഷമ ചോദിക്കുക എന്നതിനാണെന്നു ഞാൻ മനസ്സിലാക്കുന്നു.
വ്യക്തിപരമായി അറിയില്ലെങ്കിലും എെൻറ ഫോളോവേഴ്സ് ലിസ്റ്റിലുള്ള ഒരോരുത്തരും എെൻറ ജീവിതത്തിന്റെ ഭാഗമാണ്, വില മതിക്കാനാകാത്ത സമ്പാദ്യമാണ്. അതു കൊണ്ടാണ് നിങ്ങളുമായി ബന്ധപ്പെട്ട ഒരോ മൈൽസ്റ്റോണുകളും നമ്മൾ ഒരുമിച്ച് ആഘോഷിച്ചിട്ടുള്ളത്. നാളിതു വരെ നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും കരുതലുമാണു എന്നെ വഴി നടത്തിയത്, അതിനൊട്ടും കുറവു വന്നിട്ടില്ലെന്നും, അതിനിയും ഉണ്ടാകും എന്നുമുള്ള പ്രതീക്ഷയോടെ
നിങ്ങളുടെ സ്വന്തം
അഹാന കൃഷ്ണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.