വ്യക്തിക്കെതിരായ ആക്രമണം സിനിമക്ക് നല്ലതല്ല -അജു വർഗീസ്
text_fieldsപാർവതിക്കെതിരെയും മൈ സ്റ്റോറിക്കെതിരെയും നടക്കുന്ന സൈബർ ആക്രമണത്തെ വിമർശിച്ച് നടൻ അജു വർഗീസ്. ഫേസ്ബുക്ക് ലൈവിലാണ് അജു സിനിമയെ പിന്തുണച്ച് രംഗത്തെത്തിയത്. 'മൈ സ്റ്റോറി' എന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രം വളരെ നല്ല അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വച്ച് നടക്കുന്ന ആക്രമണം സിനിമക്കെതിരെയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പോര്‍ച്ചുഗലിലും മറ്റ് വിദേശ നാടുകളിലുമായി ചിത്രീകരിച്ച സിനിമ വലിയ ബഡ്ജറ്റിലാണ് ഒരുക്കിയത്. അതിനാൽ തന്നെ ചിത്രത്തിനെതിഹരായ പ്രചാരണങ്ങൾ നടത്തരുത്. എത്രയോ പേരുടെ പരിശ്രമമാണ് ഈ സിനിമ. തന്‍റെ എല്ലാ പിന്തുണയും ചിത്രത്തിനുണ്ടെന്നും അജു പറഞ്ഞു.
മമ്മൂട്ടി ചിത്രം 'കസബ'യിലെ സ്ത്രീവിരുദ്ധത തുറന്ന് പറഞ്ഞതോടെയാണ് ആരാധകർ പാർവതിക്കെതിരെ രംഗത്തുവന്നത്. മൈ സ്റ്റോറി എന്ന ചിത്രത്തിനെതിരെ ഡിസ് ലൈക് ക്യാമ്പൈനുമായാണ് ആരാധകർ സൈബർ ആക്രമണം തുടങ്ങിയത്. ഇതിനിടെ അഞ്ജലി മേനോൻ ചിത്രം 'കൂടെ'യുടെ വിഡിയോ ഗാനത്തിനെതിരെയും പ്രചരണം തുടങ്ങിയിരുന്നു. ഇതിനെ എതിർത്ത് നടി മാല പാർവതി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.