ഡോക്യൂമെൻററി ചിത്രങ്ങളുടെ വിലക്ക് അംഗീകരിക്കില്ല- എ.കെ ബാലൻ
text_fieldsതിരുവന്തപുരം: അന്താരാഷ്ട്ര ഡോക്യൂമെൻററി-ഹ്രസ്വ ചലച്ചിത്രമേളയിൽ മൂന്ന് ഡോക്യൂമെൻററികൾ വിലക്കിയതിനെതിരെ സാംസാകരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. ഡോക്യൂമെൻററികളുടെ വിലക്ക് അംഗീകരിക്കില്ലെന്ന് ബാലൻ പറഞ്ഞു. സമകാലിക സംഭവങ്ങളെ സിനിമയാക്കുേമ്പാൾ ചിലർ പേടിക്കുന്നതെന്തിനെന്ന് മനസാലാവുന്നില്ല. കലാ സാംസകാരിക രംഗത്തെ അനാരോഗ്യകരമായ ഇടപെടലുകളുടെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ രോഹിത് വെമുലയെയും െജ.എൻ.യുവിലെ വിദ്യാർഥി സമരത്തെയും കശ്മീർ പ്രശ്നത്തെയും ആസ്പദമാക്കിയുള്ള ഡോക്യുമെൻററികളുടെ പ്രദർശനത്തിനാണ് വിലക്കേർപ്പെടുത്തിയത്. അന്താരാഷ്ട്ര ഡോക്യുമെൻററി-^ഹ്രസ്വ ചലച്ചിത്രമേളയിൽ ഇവ പ്രദർശിപ്പിക്കുന്നത് വിലക്കിയ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിെൻറ നടപടിക്കെതിരെ അക്കാദമി ചെയർമാൻ കമൽ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.