സൂര്യപുത്രിക്ക് ഒരു മാറ്റവുമില്ല - മഞ്ജു
text_fieldsപുതിയ സിനിമയായ 'കെയർ ഓഫ് സൈറ ബാനു'വിന്‍റെ ലൊക്കേഷനിൽ മലയാളത്തിന്റെ സൂര്യപുത്രിയെ കണ്ട സന്തോഷത്തിൽ നടി മഞ്ജു വാര്യർ. ഫേസ്ബുക്കിലൂടെ മഞ്ജു പഴയകാല നടി അമലയെ കണ്ടതിനെ കുറിച്ച്. വർഷങ്ങൾക്കുമുമ്പ് സൂര്യപുത്രിയായി എന്നെ മോഹിപ്പിച്ച, പാതിരാമഴപോലെ ഉള്ളിൽ കണ്ണീർപെയ്യിച്ച ആ മുഖം ഇന്നും അതേ പോലെ തന്നെയെന്ന് മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
ഇന്ന് അമല മാഡത്തെ ആദ്യമായി നേരിൽകണ്ടു. കാലം അവരെ സ്പർശിച്ചിട്ടേയില്ല. വർഷങ്ങൾക്കുമുമ്പ് സൂര്യപുത്രിയായി എന്നെ മോഹിപ്പിച്ച, പാതിരാമഴപോലെ ഉള്ളിൽ കണ്ണീർപെയ്യിച്ച ആ മുഖം ഇന്നും അതേ പോലെ തന്നെ. കാൽനൂറ്റാണ്ടിനുശേഷം മലയാളത്തിലേക്കുള്ള അവരുടെ മടങ്ങിവരവിൽ അതുകൊണ്ടുതന്നെ ഒട്ടും അകലം അനുഭവപ്പെടില്ല. ഇന്നലെ യാത്രപറഞ്ഞുപോയ ഒരാൾ ഇന്ന് വീണ്ടും പടികടന്നുവരുന്നതുപോലെയൊരു അനുഭവം. അപരിചിതത്വം ഒട്ടുമില്ലാത്ത ഇടപെടലിൽ വർഷങ്ങളുടെ പഴക്കമുള്ളതുപോലൊരു സൗഹൃദമാണ് അവർ സമ്മാനിച്ചത്... കെയർ ഓഫ് സൈറാബാനുവിന്റെ ലൊക്കേഷൻ ഇപ്പോൾ കൂടുതൽ മധുരിക്കുന്നു. #ManjuWarrier #C/oSairabanu

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.