Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅച്ചായൻസിന്‍റെ...

അച്ചായൻസിന്‍റെ റീത്ത...

text_fields
bookmark_border
അച്ചായൻസിന്‍റെ റീത്ത...
cancel

ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മൾടിസ്റ്റാർ ചിത്രമായ 'അച്ചായൻസി'ൽ കിടിലൻ ലുക്കിൽ അമലാ പോളെത്തുന്നു. ചിത്രത്തിലെ അമലയുടെ ഗെറ്റപ്പ് വെളിപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി. അമല ഹാർലി ഡേവിഡ്സൺ ബൈക്ക് ഒാടിക്കുന്ന രംഗമാണ്  പോസ്റ്ററിലുള്ളത്. ആടുപുലിയാട്ടത്തിന് ശേഷം കണ്ണൻ താമരക്കുളവും ജയറാമും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ, ആദിൽ, സഞ്ജു ശിവറാം എന്നിവരാണ് സിനിമയിലെ നായകന്മാർ. ഹാപ്പി വെഡ്ഡിങിലൂടെ ശ്രദ്ധേയയായ അനു സിത്താരയാണ് മറ്റൊരു നായിക. സൂപ്പർഹിറ്റ് തിരക്കഥാകൃത്തുക്കളായ സച്ചി–േസതുവിലെ സേതുവാണ് അച്ചായൻസിന് തിരക്കഥ എഴുതുന്നത്. ജനാർദ്ദനൻ, പാഷാണം ഷാജി, സിദ്ദിഖ്, മണിയൻപ്പിള്ള രാജു, രവി വള്ളത്തോൾ, ഉഷ, തസ്നി ഖാൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

 ഫോർട്ട്കൊച്ചി, വാഗമൺ, കുട്ടിക്കാനം, തേനി, ഹൈദരാബാദ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് രതീഷ് വേഗ സംഗീതം നിർവഹിക്കുന്നു. ഡി.എൻ.വി.പി ക്രിയേഷൻസിന്റെ ബാനറിൽ സി.കെ പത്മകുമാറാണ് നിർമാണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jayaramamala paulAchayans
News Summary - Amala Paul's look in Achayans is out!
Next Story