‘അമ്മ’ ജനറൽ ബോഡി ഇന്ന്; മോഹൻലാലിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേൽക്കും
text_fieldsകൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി ഇന്ന് കൊച്ചിയിൽ ചേരും. മരട് ക്രൗൺ പ്ലാസ ഹോട്ടലിൽ രാവിലെ പത്തു മുതലാണ് യോഗം. മോഹൻലാൽ പ്രസിഡൻറായ പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും. നടി ആക്രമിക്കപ്പെട്ടശേഷമുള്ള സംഭവങ്ങളും യുവതാരങ്ങളുടെ നിലപാടുകളും ഉൾപ്പെടെ യോഗം ചർച്ച ചെയ്യും. അതേസമയം, യോഗത്തിനുശേഷമുള്ള പതിവ് വാർത്തസമ്മേളനം ഇക്കുറി ഒഴിവാക്കി.
17 വർഷം പ്രസിഡൻറായിരുന്ന ഇന്നസെൻറ് ഒഴിയുന്നതിനെത്തുടർന്നാണ് മോഹൻലാൽ ചുമതലയേൽക്കുന്നത്. പൊതുസ്വീകാര്യൻ എന്ന നിലയിലാണ് വൈസ് പ്രസിഡൻറായിരുന്ന മോഹൻലാലിനെ പരിഗണിച്ചത്. സെക്രട്ടറിയായിരുന്ന ഇടവേള ബാബു ജനറൽ സെക്രട്ടറിയാകും. മമ്മൂട്ടിയായിരുന്നു ജനറൽ സെക്രട്ടറി. സിദ്ദീഖ് (സെക്രട്ടറി), മുകേഷ്, ഗണേഷ്കുമാർ (വൈസ് പ്രസിഡൻറുമാർ), ജഗദീഷ് (ട്രഷറർ) എന്നിവരും ഞായറാഴ്ച ചുമതലയേൽക്കും. ദിലീപായിരുന്നു ട്രഷറർ. നടി ആക്രമിക്കപ്പെട്ട കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് ദിലീപിെൻറ പ്രാഥമിക അംഗത്വം റദ്ദാക്കിയശേഷം പകരം ആരെയും നിയോഗിച്ചിരുന്നില്ല.
ദിലീപിനെ കുറ്റവിമുക്തനായശേഷം തിരിച്ചെടുത്താൽ മതിയെന്ന പൊതുനിലപാടിൽനിന്ന് പിന്നാക്കം പോകാൻ സാധ്യതയില്ല. വനിത സിനിമ പ്രവർത്തകരുടെ കൂട്ടായ്മ ‘വിമൻ ഇൻ സിനിമ കലക്ടീവി’െൻറ (ഡബ്ല്യു.സി.സി) രൂപവത്കരണം കണക്കിെലടുത്ത് നിർവാഹക സമിതിയിൽ വനിത പ്രാതിനിധ്യം വർധിപ്പിച്ചേക്കും. നിലവിൽ രമ്യ നമ്പീശനും, കുക്കു പരമേശ്വരനുമാണ് സമിതിയിലുള്ളത്. തിരുവനന്തപുരത്തു നടന്ന അമ്മയുടെ സ്േറ്റജ് ഷോയിലെ ഏതാനും യുവതാരങ്ങളുടെ അഭാവം ഉൾപ്പെടെ ചർച്ചയാകും.
ശനിയാഴ്ച രാത്രി നടന്ന നിർവാഹക സമിതി യോഗത്തിലാണ് യോഗത്തിലെ അജണ്ട തീരുമാനിച്ചത്. അതേസമയം, സ്ഥാനാരോഹണവും പതിവു നടപടിക്രമങ്ങളും മാത്രമാണ് യോഗത്തിലുണ്ടാവുകയെന്ന് ‘അമ്മ’ സെക്രട്ടറി ഇടവേള ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു.അനാവശ്യ വിവാദങ്ങൾക്ക് ഇട നൽകാതെ യോഗത്തിെൻറയും ചർച്ചയുടെയും രഹസ്യസ്വഭാവം സൂക്ഷിക്കണമെന്നാണ് അംഗങ്ങൾക്കു നൽകിയിരിക്കുന്ന നിർദേശം. ജനറൽ ബോഡിക്കുശേഷമുള്ള വാർത്തസമ്മേളനവും ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.