മോഹൻലാലിൻെറ കോലം കത്തിച്ചതിന് വീട്ടിൽകയറി വെട്ടുമെന്ന് ഭീഷണി
text_fieldsതിരുവനന്തപുരം: നടൻ മോഹൻലാലിെൻറ കോലം കത്തിച്ചതിന് എ.ഐ.വൈ.എഫ് നേതാവിന് വധഭീഷണി. ഇതുസംബന്ധിച്ച് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ആർ. സജിലാൽ ഡി.ജി.പി ലോക്നാഥ് െബഹ്റക്ക് പരാതി നൽകി. വ്യാഴാഴ്ചയാണ് എ.ഐ.വൈ.എഫ് പ്രവർത്തകർ കൊച്ചിയിൽ ‘അമ്മ’ പ്രസിഡൻറ് കൂടിയായ മോഹൻലാലിെൻറ കോലം കത്തിച്ചത്.
വെള്ളിയാഴ്ച രാവിലെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ സെക്രട്ടറിയെന്ന പേരിൽ ശിവൻ എന്നൊരാൾ ഫോണിലേക്ക് വിളിച്ച് കോലം കത്തിച്ചത് എന്തിനാണെന്ന് ചോദിച്ച് അസഭ്യം പറയുകയും തന്നെ കത്തിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സജിലാൽ പറഞ്ഞു.
തുടർന്ന്, ഉച്ചയോടെ എറണാകുളത്തുനിന്ന് മോഹൻലാൽ ഫാൻസ് പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി ഫോണിൽ വിളിച്ചയാൾ കോലം കത്തിച്ചതിന് വിവരമറിയുമെന്നും വീടുകയറി വെട്ടുമെന്ന് ഭീഷണിമുഴക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.