സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന അംഗങ്ങൾക്ക് സഹായം - ‘അമ്മ’ പ്രസിഡൻറ് മോഹൻലാൽ
text_fieldsകൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ അംഗങ്ങൾക്ക് മാർഗനിർദേശം നൽകിയും സഹായം വാഗ്ദാനം ചെയ്തും അമ്മ പ്രസിഡൻറ് മോഹൻലാൽ. മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ അംഗങ്ങളെ പ്രസിഡൻറ് മോഹൻലാൽ ശബ്ദസന്ദേശത്തിലൂടെ ബന ്ധപ്പെടുകയായിരുന്നു. അംഗങ്ങളുടെ വിശേഷങ്ങൾ തിരക്കുന്നതോടൊപ്പം സർക്കാർ നിയന്ത്രണങ്ങളിൽ സഹകരിക്കണമെന്നും മോഹൻലാൽ ആവശ്യപ്പെട്ടു.
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അംഗങ്ങൾ സ്വയം അറിയിക്കുന്ന പക്ഷം സാമ്പത്തികമായി സഹായിക്കാൻ സംഘടന തെയ്യാറാണെന്നും ശബ്ദസന്ദേശത്തിലൂടെ മോഹൻലാൽ അറിയിച്ചു. സംഘടനയിലെ 501 അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷകളടക്കം നിരവധി ആനുകൂല്യങ്ങൾ നിലവിൽ നൽകുന്നുണ്ട്. "കൈനീട്ടം" പദ്ധതിയിലൂടെ, 138 പേർക്ക് എല്ലാ മാസവും 5000 രുപ വെച്ച് സഹായധനം നൽകുന്നുണ്ട് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.