തിലകനെതിരെയുള്ള നടപടി പിൻവലിച്ച് അമ്മ മാപ്പു പറയണം-ഷമ്മി തിലകൻ
text_fieldsതിരുവനന്തപുരം: താര സംഘടനയായ അമ്മയെ കൂടുതൽ പ്രതിരോധത്തിലാക്കി നടൻ ഷമ്മി തിലകെൻറ കത്ത്. തിലകനെ പുറത്താക്കിയ നടപടി പിൻവലിച്ച് അമ്മ മാപ്പു പറയണമെന്ന് ഷമ്മി തിലകൻ ആവശ്യപ്പെട്ടു. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെഴുതിയ കത്തിലാണ് അദ്ദേഹം ഇൗ ആവശ്യമുന്നയിച്ചത്.
മരണാനന്തരമായെങ്കിലും തിലകനെതിരെയുള്ള നടപടി പിൻവലിക്കണം. മോഹൻലാലിൽ നിന്ന് താൻ അത് പ്രതീക്ഷിക്കുന്നു. ജനറൽബോഡിക്കുള്ള അറിയിപ്പിൽ അന്തരിച്ച നടൻമാരുടെ പട്ടിക നൽകാറുണ്ട്. എന്നാൽ അച്ഛൻ മരിച്ച കാലഘട്ടത്തിൽ തന്നെ മരിച്ച മറ്റെല്ലാവരുടേയും പേരുകൾ നൽകിയപ്പോഴും ഇൗ പട്ടികയിൽ തിലകെൻറ പേര് നൽകാത്തതിൽ വിഷമമുണ്ടെന്നും അതിനാൽ താൻ ജനറൽബോഡിയിൽ പെങ്കടുക്കാറില്ലെന്നും ഷമ്മി തിലകൻ കത്തിൽ വ്യക്തമാക്കി.
ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിൽ അമ്മയിൽ നിന്ന് രാജിവെച്ച നടിമാർക്കൊപ്പമാണ് താനെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തിലകൻ മോഹൻലാലിനെഴുതിയ കത്ത് തിലകെൻറ മകൾ സോണിയ തിലകൻ പുറത്തു വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.