വിസ്മയിപ്പിക്കുന്ന തിരക്കഥ; കപ്പേളയെ പുകഴ്ത്തി അനുരാഗ് കശ്യപ്
text_fieldsകോഴിക്കോട്: ദേശീയ അവാർഡ് ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത മലയാള ചിത്രം കേപ്പളക്ക് അനുമോദനവുമായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്.
മുഹമ്മദ് മുസ്തഫയുെട കപ്പേള മികച്ച സിനിമയാണെന്നും വിസ്മയിപ്പിക്കുന്ന തിരക്കഥയാെണന്നും അഭിപ്രായപ്പെട്ട അനുരാഗ് കശ്യപ് അദ്ദേഹത്തിൻെറ അടുത്ത സിനിമക്കായി കാത്തിരിക്കുകയാണെന്നും ട്വീറ്റ് ചെയ്തു.
ഗ്രാമീണ പശ്ചാത്തലത്തിൽ കഥപറഞ്ഞ കപ്പേളയിൽ അന്ന ബെൻ, റോഷൻ മാത്യൂ, ശ്രീനാഥ് ഭാസി, സുധി കോപ്പ എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചത്. ലോക്ഡൗണിന് തൊട്ടുമുമ്പ് പ്രദർശനത്തിനെത്തിയ ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതോടെയാണ് വീണ്ടും ചർച്ചയായത്. സിനിമക്ക്് അനുകൂലമായും പ്രതികൂലമായും നിരവധി പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.