Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഞാനുമൊരു പ്രവാസിയുടെ...

ഞാനുമൊരു പ്രവാസിയുടെ മകൻ​; അവരെ തിരിച്ചു കൊണ്ടുവരേണ്ടത് നമ്മുടെ കടമ -അരുൺ ഗോപി

text_fields
bookmark_border
arun-gopi
cancel


കോഴിക്കോട്​: കോവിഡ്​ 19 വൈറസ്​ വ്യാപനത്തി​​​െൻറ പശ്ചാത്തലത്തിൽ പല ഗൾഫ്​ രാജ്യങ്ങളിലായി കുടുങ്ങിക്കിടക ്കുന്ന പ്രവാസികളെ തിരികെ നാട്ടിലെത്തിക്കേണ്ടത്​ ഒാരോ മലയാളിയുടേയും കടമയാണെന്ന്​ സംവിധായകൻ അരുൺ ഗോപി. ഞാനു മൊരു പ്രവാസിയുടെ മകനാണ്​. അച്ഛൻ പ്രവാസി ആയതു കൊണ്ട് മാത്രം സ്വപ്നം കാണാനും മെച്ചപ്പെട്ട ജീവിതം കിട്ടാനുമൊക് കെ സാധിച്ച ഒരു മകനാണെന്നും അദ്ദേഹം ഫേസ്​ബുക്ക്​ പോസ്റ്റിൽ കുറിച്ചു.

പ്രവാസികളില്ലാതെ ഈ നാടില്ല!!! അവർക്കൊ പ്പമല്ലാതെ മാറ്റാർക്കൊപ്പവും നിൽക്കാനുമാകില്ല...! നിങ്ങളെ കാത്തു ഞങ്ങൾ ഉണ്ട് ഈ നാട്ടിൽ...!! ഞങ്ങളുടെ പ്രാർഥനകളുണ്ട്..!! അവരെ തിരിച്ചു കൊണ്ടുവരേണ്ടത് നമ്മുടെ കടമ്മയാണ്... അരുൺ ഗോപി കൂട്ടിച്ചേർത്തു.

ഫേസ്​ബുക്ക്​ പോസ്​റ്റി​​​െൻറ പൂർണ്ണരൂപം

ഒമാൻ എന്ന രാജ്യത്തോട് എനിക്ക് വല്ലാത്ത സ്നേഹമാണ്... എ​​​െൻറ എല്ലാ കൂട്ടുകാർക്കും അത് അറിയുകയും ചെയ്യാം. ഒമാനിലേക്ക് പോകാൻ ചെറിയ ഒരു അവസരം കിട്ടിയാൽ പോലും ഞാൻ അത് പാഴാക്കില്ല ഞാൻ പോയിരിക്കും അതിനു പിന്നിൽ വർഷങ്ങളുടെ ആത്മബന്ധമുണ്ട്, കാരണം എ​​​െൻറ അച്ഛൻ അറുപതാമത്തെ വയസ്സിൽ മരിച്ചു... ആ ആറു പതിറ്റാണ്ടത്തെ ജീവിതത്തിനിടയിൽ ഞങ്ങളോടൊപ്പം ഉള്ളതിനേക്കാൾ കൂടുതൽ സമയം ഓമനിലായിരുന്നു...

അച്ഛ​​​െൻറ സുഹൃത്തായ പാകിസ്താനി വാങ്ങി കൊടുത്തു വിടാറുള്ള പാർക്കർ പേന ആയിരുന്നു എ​​​െൻറ ആദ്യത്തെ ലക്ഷ്വറി പോലും... അച്ഛൻ ഒമാനിൽ ഒഴുക്കിയ വിയർപ്പു, ആ നാടിനോട് അച്ഛനുള്ള സ്നേഹം അതൊക്കെ കേട്ടു കേട്ടു എനിക്കും ആ നാട് എന്‍റേത് പോലെ പ്രിയപ്പെട്ടതായി. പറഞ്ഞു വന്നത് ഞാൻ ഒരു പ്രവാസിയുടെ മകനാണ് എ​ന്‍റേതൊരു പ്രവാസിയുടെ കുടുംബമാണ്. അച്ഛൻ പ്രവാസി ആയതു കൊണ്ട് മാത്രം സ്വപ്നം കാണാനും മെച്ചപ്പെട്ട ജീവിതം കിട്ടാനുമൊക്കെ സാധിച്ച ഒരു മകനാണ്... അങ്ങനെ എന്നെ പോലെ ഒരായിരം പേർക്ക് പറയാൻ ഒരു അന്യ നാടും അവിടത്തെ ഓർമ്മകളുമുണ്ടാകും...!!

പ്രവാസികളില്ലാതെ ഈ നാടില്ല!!! അവർക്കൊപ്പമല്ലാതെ മാറ്റർക്കൊപ്പവും നിൽക്കാനുമാകില്ല...! നിങ്ങളെ കാത്തു ഞങ്ങൾ ഉണ്ട് ഈ നാട്ടിൽ...!! ഞങ്ങളുടെ പ്രാർഥനകളുണ്ട്..!! അവരെ തിരിച്ചു കൊണ്ടുവരേണ്ടത് നമ്മുടെ കടമ്മയാണ്...

അതേസമയം, വിദേശത്തുള്ള പ്രവാസികളെ തിരിച്ചെത്തിക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിനിടെ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsnriarun gopycovid 19lock down
News Summary - arun gopy's fb post about nri-movie news
Next Story