Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2017 5:10 AM IST Updated On
date_range 26 March 2017 5:10 AM ISTകോംപറ്റീഷൻ കമീഷൻ വിധിക്കെതിരെ അപ്പീൽ നൽകും –ഫെഫ്ക
text_fieldsbookmark_border
കൊച്ചി: തെൻറ സിനിമകൾ തടഞ്ഞുവെന്നാരോപിച്ച് സംവിധായകൻ നൽകിയ ഹരജിയിൽ പിഴ വിധിച്ച കോംപറ്റീഷൻ കമീഷെൻറ വിധിക്കെതിരെ അപ്പലേറ്റ് അതോറിറ്റിക്കും സാധ്യമാകുന്ന എല്ലാ േഫാറങ്ങളിലും അപ്പീൽ നൽകുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. കമീഷൻ വിധി ട്രേഡ് യൂനിയൻ പ്രവർത്തനങ്ങളുടെ കടക്കൽ കത്തിവെക്കുന്നതാണ് എന്നതിനാലാണ് അപ്പീൽ നൽകുന്നത്. വിപണിയിൽ ഉൽപന്നങ്ങളുടെ കുത്തകവത്കരണം തടയാനാണ് കോംപറ്റീഷൻ നിയമം കൊണ്ടുവന്നത്. അത് നടപ്പാക്കാനുള്ള ഫോറമാണ് കമീഷൻ. കുത്തകവത്കരണത്തിനെതിരെയാണ് കമീഷനെ സമീപിക്കേണ്ടത്. ട്രേഡ് യൂനിയനെതിരെ സമീപിക്കേണ്ടത് േലബർ, സിവിൽ കോടതികളിലാണ്. കോംപറ്റീഷൻ കമ്മിറ്റിയുടെ അധികാര പരിധിയിൽ വരുന്നതല്ല ട്രേഡ് യൂനിയൻ. കമീഷെൻറ മുമ്പാക ഉയർത്തിയത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. വിനയെൻറ പ്രവർത്തനങ്ങളെ വിലക്കിയെന്ന് പറയുന്ന കാലഘട്ടത്തിൽ ഫെഫ്ക ഭാരവാഹികളേക്കാൾ കൂടുതൽ സിനിമ സംവിധാനം ചെയ്തത് അദ്ദേഹമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
അമ്മ പ്രസിഡൻറ് രാജിവെച്ച് മാപ്പുപറയണമെന്ന് മാക്ട ഫെഡറേഷൻ
കൊച്ചി: സംവിധായകൻ വിനയന് സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയതിനെതിരെ കോംപറ്റീഷൻ കമീഷൻ ഒാഫ് ഇന്ത്യയുടെ വിധിയുടെ അടിസ്ഥാനത്തിൽ അമ്മ പ്രസിഡൻറ്, ഇന്നസെൻറ്, െഫഫ്ക ഭാരവാഹികളായ ബി. ഉണ്ണികൃഷ്ണൻ, സിബി മലയിൽ എന്നിവർ രാജിവെച്ച് പരസ്യമായി മാപ്പുപറയണമെന്ന് മാക്ട ഫെഡറേഷൻ ആവശ്യപ്പെട്ടു. കൊച്ചിയിൽ ചേർന്ന അടിയന്തര എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര, വൈസ് പ്രസിഡൻറ് അജ്മൽ ശ്രീകണ്ഠാപുരം തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story